പൊലീസ് അക്രമം; വടകരയിൽ പ്രതിഷേധപ്രകടനം നടത്തി

വടകര: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ പൊലീസും റവന്യൂ വകുപ്പും ചേര്‍ന്ന് വീട്ടിനകത്തു കയറി സ്ത്രീകളെയും കുട്ടികെളയുമടക്കം ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ദേശീയ പാത കര്‍മസമിതി വടകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനം നടത്തി. വടകര അഞ്ചുവിളക്ക് ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്നുനടന്ന വിശദീകരണ യോഗം കർമസമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞിരാമന്‍, പി.കെ. നാണു, പി.സുരേഷ്, വി.കെ.ഭാസ്കരന്‍, പി.പ്രകാശ് കുമാര്‍, രാജേഷ് അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു. വര്‍ഗീയവിരുദ്ധ സമ്മേളനവും പുസ്തക പ്രകാശനവും വടകര: ഡമോക്രാറ്റിക് ഡയലോഗ് സംഘടിപ്പിക്കുന്ന വര്‍ഗീയവിരുദ്ധ സമ്മേളനവും പുസ്തകപ്രകാശനവും ഈമാസം 10ന് വടകരയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് കോട്ടപ്പറമ്പില്‍ നടക്കുന്ന പരിപാടിയില്‍ എം.എം. സോമശേഖര‍​െൻറ 'ദേശീയതയും വര്‍ഗീയതയും' എന്ന പുസ്തകം സി.എച്ച്. അച്യുതന് നല്‍കി പി.കെ. നാണു പ്രകാശനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന വര്‍ഗീയവിരുദ്ധ സമ്മേളനം മുന്‍ മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. എം.എന്‍. കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തും. കെ.എം. ഷാജി, സി.പി. ജോണ്‍, പി.ജെ. ബേബി എന്നിവര്‍ സംബന്ധിക്കുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി. ബാലന്‍, കണ്‍വീനര്‍ ടി.രാജന്‍, എം. അജയന്‍, കെ. സുനില്‍ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.