ഫണ്ട് വിതരണം

കോഴിക്കോട്: 2018-19 വർഷത്തേക്കുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കായി ദേശീയ ആരോഗ്യദൗത്യത്തി​െൻറ വാർഡ്തല ആരോഗ്യശുചിത്വ കമ്മിറ്റികൾക്ക് അനുവദിക്കുന്ന സ്വതന്ത്രവിനിയോഗ ഫണ്ട് പതിനായിരം രൂപ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ ഉൾപ്പെടെ 1566 വാർഡുകളിലേക്കും ചെയ്യുന്നതിനായി അതത് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കൈമാറി. ഓരോ വാർഡിലും രൂപവത്കരിക്കുന്ന വാർഡുതല ആരോഗ്യ ശുചിത്വപോഷണസമിതിയാണ് ആരോഗ്യം, കൃഷി, സാമൂഹികനീതി, മൃഗസംരക്ഷണം, ജലവിഭവം, ശുചിത്വമിഷൻ എന്നീ വകുപ്പുകളുമായി ചേർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഈ കമ്മിറ്റിയും പഞ്ചായത്ത് സമിതിയുടെ അംഗീകരിച്ച കർമപദ്ധതിയുടെ അടിസ്ഥാനത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുക. ശുചീകരണപ്രവർത്തനങ്ങൾ, വാർഡുതല പോഷണദിനങ്ങൾ സംഘടിപ്പിക്കൽ, കൊതുക് നിയന്ത്രണ പരിപാടികൾ കൂടാതെ കമ്മിറ്റി അംഗീകാരത്തോെടയുള്ള പോഷണ, വിദ്യാഭ്യാസ പൊതുജനാരോഗ്യപരിപാടികൾ എന്നിവ ഈ ഫണ്ട് ഉപയോഗിച്ച് നടത്താം. ഇൻറർവ്യൂ മാറ്റിവെച്ചു കോഴിക്കോട്: 2018-19 അധ്യയനവർഷം മോഡൽ െറസിഡൻഷ്യൽ സ്കൂളുകളിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനത്തിനായി നടത്താനിരുന്ന ഇൻറർവ്യൂ മാറ്റി. ഏപ്രിൽ 17ന് നടത്താനിരുന്ന ഇൻറർവ്യൂ 21ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.