സ്​റ്റുഡൻറ്​ പൊലീസ്​ കാഡറ്റ്​ ജില്ല സമ്മർ ക്യാമ്പ്​ സമാപിച്ചു

കോഴിക്കോട്: നാലുദിവസമായി തളി സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്റ്റുഡൻറ് പൊലീസ് കാഡറ്റ് (എസ്.പി.സി) ജില്ല സമ്മർ ക്യാമ്പ് 'എലിക്സിർ 2018' സമാപിച്ചു. പാസിങ് ഒൗട്ട് പരേഡിൽ ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ് കുമാർ സല്യൂട്ട് സ്വീകരിച്ചു. ഡി.സി.പി മെറിൻ ജോസഫ്, അസി. കമീഷണർമാരായ എ.ജെ. ബാബു, വി.കെ. അബ്ദുൽ റസാഖ് തുടങ്ങിയവർ സംബന്ധിച്ചു. സമാപനസമ്മേളനം ജില്ലകലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. എസ്.പി.സി നോഡൽ ഒാഫിസർ എ.ജെ. ബാബു അധ്യക്ഷതവഹിച്ചു. അസി. നോഡൽ ഒാഫിസർ ഇ.കെ. മോഹൻദാസ്, സ്കൂൾ െഹഡ്മാസ്റ്റർ വി. ഗോവിന്ദൻ, പി.ടി.എ പ്രസിഡൻറ് എസ്. വിജയൻ തുടങ്ങിയവർ സംസാരിച്ചു. ചൊവ്വാഴ്ച ൈവകീട്ട് േമയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ 24 സ്കൂളുകളിൽ നിന്നായി 1056 കാഡറ്റുകളാണ് പെങ്കടുത്തത്. 48 അധ്യാപകരുടെയും (കമ്യൂണിറ്റി പൊലീസ് ഒാഫിസേഴ്സ്) 70 പൊലീസുകാരുെടയും നേതൃത്വത്തിലായിരുന്നു പരിശീലനം. പരേഡ്, കായികപരിശീലനം, യോഗ, കളരി, കരാേട്ട, ഫീൽഡ് വിസിറ്റ്, സംവാദം, കലാപരിപാടികൾ തുടങ്ങിയവയും പ്രമുഖരുമായുള്ള സംവാദവും ക്യാമ്പി​െൻറ ഭാഗമായി നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.