സ്കൂട്ടറിൽ കഞ്ചാവുവിൽപന നടത്തിയ യുവാവ് പിടിയിൽ

കൊടുവള്ളി: സ്കൂട്ടറിൽ കഞ്ചാവുവിൽപന നടത്തിയ യുവാവിനെ കൊടുവള്ളിയിൽ എക്സൈസ് സംഘം പിടികൂടി. മുത്തമ്പലം മൂശാരിയേടത്ത് വീട്ടിൽ കൊച്ചു എന്നുവിളിക്കുന്ന ഷിബിൻ(19)ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെ കൊടുവള്ളി ഓമശ്ശേരി റോഡിൽ പെരിയാംതോട്ടിൽ വെച്ചാണ് ഷിബിൻ പിടിയിലാവുന്നത്. വിൽപനക്കായ് കൊണ്ടുപോവുകയായിരുന്ന 30 പൊതി കഞ്ചാവാണ് പിടിച്ചെടുത്തത്. വിൽപനക്കുപയോഗിച്ച സ്കൂട്ടറും പിടികൂടിയിട്ടുണ്ട്. താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിമ്മി ജോസഫ്, പ്രിവൻറിവ് ഓഫിസർ എം. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.കെ. സഹദേവൻ, സി.പി. ഷാജു, സി.ഇ. ദീപേഷ്, കെ.പി. രാജൻ, കെ. വസന്തൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഷിബിനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി. വെള്ളിയാഴ്ച രാവിലെ എം.ഡി.എം.എ സിന്തറ്റിക് ലഹരി മരുന്നും കഞ്ചാവും സഹിതം ബസ് യാത്രികനായ മലപ്പുറം സ്വദേശിയെ കൊടുവള്ളിയിൽ എക്സൈസ് സംഘം പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.