ലാപ്ടോപ്​ വിതരണം

നടുവണ്ണൂർ: വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട എസ്.സി വിദ്യാർഥികൾക്ക് ലാപ്േടാപ് വിതരണത്തി​െൻറ ഉദ്ഘാടനം പഞ്ചായത്ത് ഓഫിസിൽ പ്രസിഡൻറ് യശോദ തെങ്ങിട നിർവഹിച്ചു. പഞ്ചായത്തിലെ പ്രഫഷനൽ, ഡിഗ്രി വിദ്യാർഥികളുടെ പഠനപ്രവര്‍ത്തനങ്ങളില്‍ വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ലഭ്യമാക്കുന്നതിനുദ്ദേശിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഭരണസമിതി അംഗങ്ങളായ ടി.വി. സുധാകരൻ, കൃഷ്ണദാസ് ചീടത്തിൽ, സി.പി. പ്രദീപൻ, പി. കുമാരൻ, വി.കെ. സജിത, ഗീത ചോലയിൽ, സി. ഷാഹിന, അസിസ്റ്റൻറ് സെക്രട്ടറി കെ.പി. ഷബീന എന്നിവര്‍ സംബന്ധിച്ചു. പദ്ധതിയുടെ പ്രയോജനം കൂടുതല്‍ പേര്‍ക്ക് ലഭിക്കുന്നതിനായി 2018-19 വര്‍ഷത്തില്‍ 9,90,000 രൂപ വകയിരുത്തി. 33 പേര്‍ക്ക് ആനുകൂല്യം ലഭ്യമാക്കും. ഖുർആൻ പ്രഭാഷണം നടുവണ്ണൂർ: തോട്ടുമൂല മഖ്ദൂമിയ്യ ദഅ്വ കോളജി​െൻറ 12ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ചതുർദിന ഖുർആൻ പ്രഭാഷണത്തിന് ഞായറാഴ്ച തുടക്കമാകും. വൈകീട്ട് ഏഴിന് സൂറത്തുൽ അസ്ർ വിശദീകരിച്ച് അബ്ദുല്ല അഹ്സനി മാവൂർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.