അസ്നാനും നിയ ഫാത്തിമക്കും വേണ്ടി ബി പോസിറ്റിവ്

പേരാമ്പ്ര: മണ്ഡലം ഫെസ്റ്റിൽ 132ാമത്തെ സ്റ്റാൾ സന്ദർശിച്ചാൽ ഒരുപക്ഷേ നിങ്ങൾ രണ്ട് കുരുന്നുകളുടെ രക്ഷകനായി മാറിയേക്കും. തൃശൂരിലെ അസ്നാനും വയനാട്ടിലെ നിയ ഫാത്തിമയും ലുക്കീമിയ, തലാസീമിയ രോഗം വന്ന് ചികിത്സയിലാണ്. രക്തമൂലകോശം മാറ്റിവെച്ചാൽ ഈ കുരുന്നുകളുടെ ജീവൻ രക്ഷിക്കാം. എന്നാൽ, ലക്ഷത്തിൽ ഒരാൾക്കു മാത്രമാണ് സാമ്യമുള്ള മൂലകോശമുണ്ടാവുക. ഇവർക്ക് സാമ്യമുള്ള മൂലകോശം കണ്ടെത്താനാണ് ബി. പോസിറ്റിവ് എന്ന സന്നദ്ധസംഘടന പ്രധാനമായും ഫെസ്റ്റിൽ 132ാമത്തെ സ്റ്റാൾ തുറന്നത്. രക്തംനൽകുന്നതുപോലെ തന്നെ ലളിതവും സുരക്ഷിതവുമാണ് മൂലകോശദാനവും. 18-50 വയസ്സുള്ളവരിൽനിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. ഉൾക്കവിളിൽനിന്നും പഞ്ഞി ഉപയോഗിച്ച് സാമ്പിൾ നൽകി അപേക്ഷ പൂരിപ്പിച്ച് സ്റ്റാളിൽ നൽകിയാൽ മതി. ബി പോസിറ്റിവ് രക്തദാന സേന വളരെക്കാലമായി മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നു. വാട്‌സ്ആപ് ഗ്രൂപ്പിൽ രക്തമാവശ്യമുണ്ടെന്ന് സന്ദേശമയച്ചാൽ സംസ്ഥാനത്തെവിടെയും മണിക്കൂറുകൾക്കകം രക്തമെത്തിക്കുന്ന പ്രവർത്തനമാണ് ബി പോസിറ്റിവ് നടത്തുന്നത്. രക്തദാനത്തിന് സന്നദ്ധരായവർക്കും സ്റ്റാളിൽ രജിസ്റ്റർ ചെയ്യാം. നിരവധി പേർ നിത്യവും രക്തദാനത്തിനും മൂലകോശദാനത്തിനും സന്നദ്ധരായി എത്തുന്നുണ്ട്. അന്വേഷണങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെട്ടാൽ മതി. പ്രഭീഷ്: 8606417732, ശ്രീജേഷ്: 9747873959, സജിൻ: 9847611975.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.