പുഴയും പുഴയോരവും തണ്ണീർത്തടങ്ങളും ഉൾക്കൊള്ളുന്നതാവണം വികസനം ^സമദാനി

പുഴയും പുഴയോരവും തണ്ണീർത്തടങ്ങളും ഉൾക്കൊള്ളുന്നതാവണം വികസനം -സമദാനി താമരശ്ശേരി: നാട്ടിൽ നടപ്പാക്കുന്ന വികസന അജണ്ടകളിൽ പുഴയും പുഴയോരവും തണ്ണീർത്തടങ്ങളും ഉൾക്കൊള്ളുന്ന വികസന അജണ്ടകളാണ് വേണ്ടതെന്ന് അബ്്ദുസ്സമദ് സമദാനി. ജില്ല പഞ്ചായത്ത് മെംബർ നജീബ് കാന്തപുരം നേതൃത്വം നൽകുന്ന പുഴയാത്രയുടെ ഉദ്ഘാടനം പൂനൂർ മൊകായി പുഴയോരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി കീഴടക്കപ്പെടേണ്ട ശത്രുവല്ല, മറിച്ച് കൂടെ കൂട്ടേണ്ട മിത്രമാണെന്ന് തിരിച്ചറിയണം. പ്രകൃതിയെ നിലനിർത്തി മാത്രമേ മാനവരാശിയുടെ നിലനിൽപ് സാധ്യമാവൂ. ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പാണ് നമ്മുടെ പുഴകളെ നശിപ്പിച്ചത്. പുഴ ഒരു പദാർഥമല്ല, അത് ജീവനാണ്. മനുഷ്യത്വത്തിന് വേണ്ടിയുള്ള ഒരു തീർഥാടനമാണ് പുഴയാത്ര ഏറ്റെടുത്തിരിക്കുന്നത്. ജലത്തെ, ജീവനെ സംരക്ഷിക്കാനുള്ള ഈ യാത്ര പരിപാവനമായ യാത്രയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട് സ്വാഗതം പറഞ്ഞു. ഗാനരചയിതാവ് രമേശ് കാവിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ബേബി രവീന്ദ്രൻ, ഇ.ടി. ബിനോയ്, ഹാജറ കൊല്ലരുകണ്ടി, നസീറ ഹബീബ്, പി.എസ്. മുഹമ്മദലി, കെ.പി. സക്കീന, ഷറഫുന്നിസ ടീച്ചർ, കെ. ഉസ്മാൻ, അഹമ്മദ്കോയ, ഒ.കെ. റംല, നഫീസ പുതിയമ്പ്ര, അബ്്ദുൽ അസീസ്, കെ.ടി. മുഹമ്മദ് രിഫായത്ത്, ടി.പി. മുഹമ്മദ് ഷാഹിം എന്നിവർ സംസാരിച്ചു. തുടർന്ന് ജവാദ് കാന്തപുരത്തി​െൻറ നേതൃത്വത്തിൽ പുഴപ്പാട്ടുകളുടെ ഗാനവിരുന്നും അരങ്ങേറി. താമരശ്ശേരി ജി.വി.എച്ച്.എസ്.എസിൽ പൊലി പരിശീലന പരിപാടി സമാപിച്ചു താമരശ്ശേരി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊലി പരിശീലന പരിപാടി സമാപിച്ചു. നാലു ദിവസങ്ങളിലാണ് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചത്. വിദഗ്ധ പരിശീലകർ നേതൃത്വം നൽകി. സനൽ, ശ്രീനിഹാൽ, ഉസ്മാൻ, ഹിമ എന്നിവർ ആർട്ട് ആൻഡ് ക്രാഫ്റ്റ് വിഭാഗത്തിലും പ്രദീപ്കുമാർ സംഗീതത്തിലും അയിഷ ജബിൻ, ഫവാസ് എന്നിവർ മാപ്പിളകലകളിലും മനുദേവ്, രാജേഷ് പൊറ്റശ്ശേരി എന്നിവർ നൃത്തത്തിലും ബാബുരാജ് വാഴപ്പിള്ളി നാടകത്തിലും പരിശീലനത്തിന് നേതൃത്വം നൽകി. സ്പോർട്സ് ഇനങ്ങളിൽ പ്രവാഹ്, ഷാഹിദ്, ഋത്വിക്, റിസ്വാൻ, ജോൺസൺ എന്നിവർ നേതൃത്വം നൽകി. മികവ് അവതരണ പരിപാടി കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെംബർ നജീബ് കാന്തപുരം അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡൻറ് എം. സുൽഫിക്കർ സ്വാഗതവും വൈസ് പ്രസിഡൻറ് പി.എം. അബ്്ദുൽ മജീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.