ഹോട്ടലിലെ ജനറേറ്ററിന്​ തീപിടിച്ചത്​ പരിഭ്രാന്തി പരത്തി

കോഴിക്കോട്: നഗരത്തിലെ . മാവൂർ റോഡിൽ കൈരളി തിയറ്ററിനു സമീപത്തെ ടോപ്ഫോം ഹോട്ടലിലെ വലിയ ഡീസൽ ജനറേറ്ററിനാണ് ശനിയാഴ്ച രാവിലെ പത്തോടെ തീപിടിച്ചത്. അടുക്കളയോടു ചേർന്ന് സ്ഥാപിച്ച ജനറേറ്ററിൽനിന്ന് തീ ആളിപ്പടരുകയായിരുന്നു. തൊഴിലാളികൾ തീയണക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന് അസി. സ്റ്റേഷൻ ഒാഫിസർ പി.െഎ. ഷംസുദ്ദീൻ, ലീഡിങ് ഫയർമാന്മാരായ എൻ. രമേശൻ, അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ ബീച്ച് ഫയർഫോഴ്സിൽ നിന്നെത്തിയ രണ്ടു യൂനിറ്റുകൾ അരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.