തെയ്യത്തുംകടവ് മദ്​റസ 60ാം വാർഷികത്തിനൊരുങ്ങുന്നു

കൊടിയത്തൂർ: 1958ൽ സ്ഥാപിതമായ അൽ മദ്റസത്തുൽ ഇസ്ലാമിയ തെയ്യത്തുംകടവ് 60ാം വാർഷികത്തിനൊരുങ്ങുന്നു. വാർഷികാഘോഷ പ്രഖ്യാപനം ഞായറാഴ്ച ഏഴിന് മജ്ലിസ് മദ്റസ ബോർഡ് ഡയറക്ടർ സുശീർ ഹസ്സൻ നിർവഹിക്കും. ഒരു വർഷം നീളുന്ന വാർഷികാഘോഷത്തിൽ പൂർവ അധ്യാപക-വിദ്യാർഥി സംഗമം, കുടുംബ സംഗമം, പ്രഭാഷണ പരമ്പര, ശിൽപശാല, വനിത സമ്മേളനം, വിദ്യാർഥികളുടെ കലാ പ്രകടനങ്ങൾ എന്നിവ നടക്കും. ഏപ്രിൽ എട്ട്, ഒമ്പത് തീയതികളിൽ ഇ.എം. അമീൻ, വി.പി. ശൗക്കത്തലി പ്രഭാഷണ പരമ്പരയിൽ സംബന്ധിക്കും. ത്രിദിന സഹവാസ ക്യാമ്പ് കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി.കെ. ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു. താമരശ്ശേരി വിദ്യാഭ്യാസ ജില്ല സ്കൗട്ട് വിഭാഗം അസി. സെക്രട്ടറി കെ. അബ്ദുറസാഖ്, ത്രേസ്യാമ്മ തോമസ്, പ്രധാനാധ്യാപകൻ പി.ജെ. കുര്യൻ, പി.എം. അബ്ദുന്നാസർ, അബൂട്ടി, സി. മഹ്ജൂർ, പി.സി. അബ്ദുറഹ്മാൻ , ബിജു , എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ.സി. ലുക്മാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.