ജപ്പാൻ കുടിവെള്ളപദ്ധതി: ട്രയൽ റണ്ണിൽപോലും ആശങ്ക

ജപ്പാൻ കുടിവെള്ളപദ്ധതി: ട്രയൽ റണ്ണിൽപോലും ആശങ്ക കക്കോടി: പൈപ്പ് പൊട്ടി തകരുന്നതുമൂലം ജപ്പാൻ കുടിവെള്ള പദ്ധതി നിർമാണ പരിശോധനക്കുപോലും ആശങ്ക. കക്കോടി, ചേളന്നൂർ ഭാഗങ്ങളിൽ പൂർത്തിയാക്കിയ നിർമാണ പദ്ധതിയുടെ ട്രയൽ നടത്തിയപ്പോൾ വെള്ളച്ചോർച്ച മൂലം വിവിധ ഭാഗങ്ങളിൽ പൊട്ടിപ്പൊളിഞ്ഞതാണ് പരീക്ഷണത്തിനുപോലും തുറക്കാൻ അധികൃതെര ആശങ്കപ്പെടുത്തുന്നത്. കക്കോടി പഞ്ചായത്തിലെ പൂവത്തൂർ ഭാഗത്തേക്കുള്ളതും ബസാറിലേക്കുള്ളതുമായ കുടിവെള്ള പദ്ധതിയുടെ നിർമാണ പരിശോധന നടത്തിയപ്പോൾ പൈപ്പ് പൊട്ടി റോഡിലെ ടാറിങ് ഇളകി മീറ്ററുകളോളം കുഴി രൂപപ്പെട്ടിരുന്നു. കഴിഞ്ഞദിവസവും സമാന സംഭവമുണ്ടായി. ഏപ്രിൽ അവസാനത്തോടെ കക്കോടി, ചേളന്നൂർ, കാക്കൂർ, കുരുവട്ടൂർ, എലത്തൂർ ഭാഗങ്ങളിൽ ജപ്പാൻ കുടിവെള്ള വിതരണം നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്ര​െൻറ സാന്നിധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായതാണ്. അറ്റകുറ്റപ്പണിയും നിർമാണവും പല ഭാഗത്തും പുരോഗമിക്കുകയാണ്..
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.