കുടുംബത്തി​െൻറ തണലിലേക്ക് പ്രഭുവിനും മടക്കം

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രോഗശാന്തിയുമായി ഒരാൾകൂടി വീടി​െൻറ സാന്ത്വനത്തിലേക്ക് മടങ്ങി. തമിഴ്നാട്ടിലെ ഈറോഡിനടുത്ത് പുളിയംപെട്ടിയിലെ പ്രഭു എന്ന 29കാരനാണ് സഹോദരനൊപ്പം നാട്ടിലേക്ക് തിരിച്ചുപോയത്. 10 വർഷം മുമ്പ് മേനാനില തെറ്റിയ പ്രഭു ഒരുവർഷം മുമ്പാണ് വീടുവിട്ടിറങ്ങിയത്. ആറു മാസംമുമ്പ് കൊയിലാണ്ടിയിലൂടെ അലഞ്ഞുതിരിഞ്ഞ ഈ യുവാവിനെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റി​െൻറ നിർദേശപ്രകാരം കൊയിലാണ്ടി പൊലീസ് മാനസികാരോഗ്യകേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ഇവിടത്തെ ചികിത്സയിലൂടെ മാനസികാരോഗ്യം മെച്ചപ്പെട്ടെങ്കിലും ആരോടും അധികം സംസാരിക്കാതെ വിഷാദനായിരിക്കുകയായിരുന്നു പ്രഭുവി​െൻറ പതിവ്. കംപാഷനേറ്റ് കോഴിക്കോടി​െൻറ ഭാഗമായി മാനസികാരോഗ്യകേന്ദ്രത്തിൽ സാമൂഹിക പ്രവർത്തനം നടത്തുന്ന കോട്ടൂളിയിലെ എം. ശിവൻ ദിവസങ്ങൾക്കുമുമ്പ് പ്രഭുവിനെ സമീപിച്ചു. കാര്യങ്ങൾ തിരക്കിയപ്പോൽ ആദ്യം കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിലും സ്നേഹപൂർവമായ നിർബന്ധത്തെ തുടർന്ന് സ്വദേശം പുളിയംപെട്ടിയാണെന്ന് അറിയിച്ചു. തുടർന്ന് ശിവൻ സമീപത്തുള്ള ഏവൂർ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയും പൊലീസുകാർ ഇയാളുടെ വിലാസം തേടിപ്പിടിക്കുകയുമായിരുന്നു. ബൽവന്ത്്രാജ്-ഹൃദയമേരി ദമ്പതിമാരുടെ മകനാണ് പ്രഭു. ഇദ്ദേഹത്തി​െൻറ സഹോദരൻ തിരുപ്പൂരിലെ ഐ.ടി മേഖലയിൽ ജോലിചെയ്യുന്ന ഫ്രാൻസിസ് കൊളന്തൈരാജ് ആണ് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവാൻ എത്തിയത്. എം. ശിവനും ആശുപത്രി അധികൃതരും പ്രഭുവിനെ യാത്രയാക്കി. photo mental hospital മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് മടങ്ങിയ പ്രഭു സഹോദരൻ ഫ്രാൻസിസിനും എം. ശിവനും മറ്റു ബന്ധുക്കൾക്കുമൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.