കൊളത്തൂർ എൽ.പി സ്​കൂൾ നൂറി​െൻറ നിറവിൽ

വില്യാപ്പള്ളി: 100 വർഷം പിന്നിട്ട കൊളത്തൂർ എൽ.പി സ്കൂൾ ശതാബ്ദി ആഘോഷവും 34 വർഷത്തെ സേവനത്തിനുശേഷം സർവിസിൽനിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് പി.കെ. ഉഷ, പി.സി. ശ്രീകല ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും നൽകി. പരിപാടിയോടനുബന്ധിച്ച് നടന്ന പൂർവ വിദ്യാർഥി സംഗമം ഡോ. ദിനേശൻ മത്തത്ത് ഉദ്ഘാടനം ചെയ്തു. കെ.കെ. കുമാരൻ അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥികളായ മടപ്പള്ളി കോളജ് ഇംഗ്ലീഷ് പ്രഫസർ ഹരി കൊല്ലറോത്ത്, ഡോ. ദിനേശൻ മത്തത്ത്, വണ്ണാൻറവിട കുഞ്ഞബ്ദുല്ല, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. പി.വി. നസ്റിൻ നാസർ, സംസ്ഥാന കളരിപ്പയറ്റ് വ്യക്തിഗത ചാമ്പ്യൻഷിപ് നേടിയ ടി. റാഷിദ് എന്നിരെ ജില്ല പഞ്ചായത്ത് മെംബർ ആർ. ബാലറാം ആദരിച്ചു. സ്കൂൾ പാചകശാല പാൽകാച്ചൽ കർമം റിട്ട. ഹെഡ്മിസ്ട്രസ് ലീലാവതി ടീച്ചർ നിർവഹിച്ചു. സ്കൂളിലേക്ക് കെ.പി. മമ്മുഹാജി സമർപ്പിച്ച കുടിവെള്ള പദ്ധതി പി.കെ. ഉഷ ടീച്ചർ നിർവഹിച്ചു. രാജൻ പറക്കോട്ടൂർ, സി.എം. കണ്ണൻ എന്നിവർ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി. കെ.എൽ. സുരേഷ് സ്വാഗതവും എം.കെ. റഫീഖ് നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനവും യാത്രയയപ്പ് സമ്മേളനവും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.പി. അഫ്സ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. വി.കെ. കുഞ്ഞമ്മദ് മാസ്റ്റർ, അരയാക്കൂൽ പോക്കർ ഹാജി, സി.എച്ച്. കുഞ്ഞിരാമൻ ഗുരുക്കൾ സ്മാരക എൻഡോവ്മ​െൻറ് സമർപ്പണം വാർഡ് മെംബർ സുബൈദ കുയ്യടിയിൽ നിർവഹിച്ചു. എ.സി. ഹാജറ ടീച്ചർ, പുത്തലത്ത് ഇബ്രാഹിം, കെ. ദിനേശൻ മാസ്റ്റർ, വീരാളി കുഞ്ഞബ്ദുല്ലഹാജി, സേതുഗോപാലൻ, നടുക്കുനി രാജൻ, സുനി ഒതയോത്ത്, പി. വിജയൻ ഗുരുക്കൾ, എം.കെ. റഫീഖ്, വി.കെ. സുബൈർ എന്നിവർ സംസാരിച്ചു. പി.കെ. ഉഷ ടീച്ചർ, പി.പി. ശ്രീകല ടീച്ചർ എന്നിവർ സംസാരിച്ചു. വി.കെ. ബാലൻ സ്വാഗതവും െക.വി. രമ്യ നന്ദിയും പറഞ്ഞു. സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും സുനിൽ കോേട്ടമ്പ്രം അവതരിപ്പിച്ച ഒറ്റയാൻ പ്രദർശനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.