ഇത് സഹവർത്തിത്വത്തിെൻറ കലണ്ടർ

കുറ്റ്യാടി: പാലേരി പാറക്കടവ് ജുമാമസ്ജിദിൽ വരുന്ന പുറംനാട്ടുകാരുടെ കണ്ണ് ആദ്യം പായുക കൗതുകമുള്ള ആ കലണ്ടറിലേക്കാണ്. മഹല്ലിൽ പ്രതിമാസം നടക്കുന്ന വിവാഹം, പണപ്പയറ്റ്, ഗൃഹപ്രവേശം തുടങ്ങിയ പൊതുപരിപാടികൾ അറിയിക്കുന്ന കലണ്ടറാണത്. പക്ഷേ, അതിലുള്ളത് മഹല്ലിലെ മുസ്ലിംവീടുകളിൽ മാത്രം നടക്കുന്ന പരിപാടികളല്ല. മഹല്ല് പരിധിയിലെ എല്ലാ വിഭാഗക്കാരുടെയും പരിപാടികൾ അതിൽ കാണാം. പാറക്കടവിൽ സഹോദര സമുദായക്കാർ പോലും ചടങ്ങ് നിശ്ചയിച്ചാൽ അത് മഹല്ല് ജനറൽ സെക്രട്ടറിയെ അറിയിക്കും. അദ്ദേഹം ഉടനെ അത് കലണ്ടറിൽ രേഖപ്പെടുത്തും. മഹല്ലിലെ മിക്കവരും ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യും. മുമ്പ് അരിയന്താരി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഉത്സവത്തി​െൻറ ഭാഗമായ സമൂഹ സദ്യക്ക് ക്ഷേത്ര കമ്മിറ്റിക്കാർ മഹല്ല്വാസികളെ പള്ളിയിൽ വന്ന് ക്ഷണിക്കുകയുണ്ടായെന്ന് നാട്ടുകാർ ഒാർക്കുന്നു. മഹല്ല് കമ്മിറ്റി എന്തെങ്കിലും പരിപാടികൾ ആസൂത്രണം ചെയ്താൽ അത് വിജയിപ്പിക്കാൻ സഹോദര സമുദായക്കാരും ഉണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. മഹല്ല് ആഭിമുഖ്യത്തിൽ നടക്കുന്ന നാട്ടുനന്മ ലഹരിമുക്ത കാമ്പയി​െൻറ ഭാഗമായി യൂത്ത് സർവകക്ഷി യൂത്ത്വിങ് രൂപവത്കരിച്ചിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി ഇ.ജെ. നിയാസ് പറഞ്ഞു. ഇതി​െൻറ ആഭിമുഖ്യത്തിൽ ഒമ്പതിന് കൂട്ടയോട്ടം സംഘടിപ്പിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.