പേരുപോലും പറയാതെ പോയി; സത്യസന്ധതയുടെ കൂട്ടുകാർ

ചേമഞ്ചേരി: വഴിയിൽനിന്ന് വീണുകിട്ടിയ പഴ്സിൽ വലിയ തുകയുൾപ്പെടെ വിലപിടിച്ച രേഖകളാണെന്നറിയാമായിരുന്നു ആ കൗമാരക്കാർക്ക്. പക്ഷേ, ചെങ്ങോട്ടുകാവിന് സമീപത്തെ അമ്പലത്തിൽ ചെണ്ടകൊട്ടാൻ എത്താമെന്നേറ്റ അവർ ഇരുവരും പഴ്സ് ഭദ്രമായി സൂക്ഷിച്ച് കൃത്യസമയത്ത് അമ്പലത്തിലെത്തി കർമങ്ങളുടെ ഭാഗമായി. പിന്നീട് ഉടമസ്ഥനെ തേടിപ്പിടിച്ച് തിരിച്ചേൽപിച്ചു. നഷ്ടപ്പെട്ട പണവും രേഖകളും തിരിച്ചുകിട്ടിയ ആഹ്ലാദത്തിലായ ഉടമസ്ഥന് കുട്ടികളുടെ പേര് ചോദിക്കാൻ പോലും കഴിഞ്ഞില്ല. അണ്ടിക്കോട് സ്വദേശികളാണെന്ന് മാത്രം പറഞ്ഞ് അവർ സ്ഥലം കാലിയാക്കുകയും ചെയ്തു. തിരുവങ്ങൂർ പരത്തോട്ടത്തിൽ ഷഫീഖി​െൻറ 16,000 രൂപയും നാട്ടിലെയും ഖത്തറിലെയും ൈഡ്രവിങ് ലൈസൻസും എ.ടി.എം കാർഡും മറ്റു രേഖകളും അടങ്ങിയ പഴ്സ് വ്യാഴാഴ്ച ഉച്ചക്ക് കുനിയിൽകടവ് റോഡിൽ നഷ്ടപ്പെടുകയായിരുന്നു. പഴ്സ് നഷ്ടപ്പെട്ടതറിഞ്ഞ ഷഫീഖും കൂട്ടുകാരും വിശദമായ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. നിരാശനായിരിക്കുേമ്പാഴാണ് രാത്രി ഏഴുമണിയോടെ രണ്ടുപേർ ഷഫീഖി​െൻറ വീടന്വേഷിച്ച് വന്ന് പഴ്സ് തിരിച്ചേൽപ്പിച്ചത്. അമ്പലത്തിലേക്ക് തിരക്കിട്ട് പോകവെ കുനിയിൽകടവ് പാലത്തിൽ വെച്ചാണ് രണ്ടുപേർക്കും പഴ്സ് കിട്ടിയത്. ഇവരെ തിരിച്ചറിയാൻ ഷഫീഖി​െൻറ വശം ത​െൻറ മൊബൈലിൽ പകർത്തിയ ചിത്രം മാത്രമേയുള്ളൂ. കുട്ടികളെ കെണ്ടത്തി എന്തെങ്കിലും ഉപഹാരം നൽകണം എന്ന തീരുമാനത്തിലാണ് ഷഫീഖ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.