അടുത്ത മഴക്കാലത്തേക്ക് നടുവണ്ണൂരിൽ 50,000 ഫലവൃക്ഷത്തൈകള്‍ ഒരുങ്ങുന്നു

നടുവണ്ണൂർ: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഫലവൃക്ഷത്തൈ ഉൽപാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ പോകുന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തിലെ വാര്‍ഡ് 11ലും വാര്‍ഡ് രണ്ടിലും കാര്‍ഷിക നഴ്സറികള്‍ക്ക് ആരംഭം കുറിച്ചു. ഈവര്‍ഷം 50,000 തൈകള്‍ ഉല്‍പാദിപ്പിക്കാനാണ് പഞ്ചായത്ത് ലക്ഷ്യംവെക്കുന്നത്. നെല്ലി, പേര, സീതാപ്പഴം, ഒങ്ങ്, കുടംപുളി, മുരിങ്ങ തൈകള്‍ ആണ് ആദ്യപടിയായി തയാറാക്കുന്നത്. അടുത്ത ജൂണില്‍ തന്നെ തയാറാക്കിയ തൈകള്‍ കുടുംബശ്രീ മുഖാന്തരം വിതരണം നടത്തും. പൊതുസ്ഥലത്ത് നടുന്ന തൈകളുടെ പരിപാലനം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർവഹിക്കും. ഈ പദ്ധതിക്കായി 94,48000 രൂപയാണ് വകയിരുത്തിയത്. പദ്ധതിയുടെ വിത്തുപാകല്‍ കർമത്തി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യശോദ നിർവഹിച്ചു. വൈസ് പ്രസിഡൻറ് അച്യുതന്‍, ഭരണസമിതി അംഗം ബാലകൃഷ്ണന്‍, അസി. സെക്രട്ടറി ഷബീന, പപ്പന്‍ കാവില്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.