പേരാമ്പ്രയെ ഇളക്കിമറിച്ച് സാംസ്​കാരിക ഘോഷയാത്ര

പേരാമ്പ്ര: വെള്ളിയാഴ്ച വൈകീട്ട് പേരാമ്പ്ര അക്ഷരാർഥത്തിൽ ഒരു മനുഷ്യസാഗരമാവുകയായിരുന്നു. പേരാമ്പ്ര ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ സാംസ്കാരികഘോഷയാത്രയിൽ അണിനിരന്നത് പതിനായിരങ്ങളാണ്. പേരാമ്പ്രയുടെ കലാ സാംസ്കരിക തനിമ വിളിച്ചോതിയ ഘോഷയാത്ര വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ചതായിരുന്നു. 'അഡാർ ലൗ' മുതൽ കാളപ്പൂട്ട് വരെ ഘോഷയാത്രയിൽ സ്ഥാനംപിടിച്ചു. നെയ്ത്ത്, മൺപാത്ര നിർമാണം, കൃഷി, മാലിന്യപ്രശ്നം, ആരോഗ്യപ്രശ്നം, വിവരസാങ്കേതികവിദ്യയുടെ ദുരുപയോഗം, പൊതുവിദ്യാഭ്യാസത്തി​െൻറ പ്രാധാന്യം, സാക്ഷരതപ്രവർത്തനം, ജലദൗർലഭ്യം, നാടൻ ഭക്ഷ്യവിഭവങ്ങൾ... ഇങ്ങനെ ഒട്ടനവധി ദൃശ്യാവിഷ്കാരങ്ങളും നിശ്ചലദൃശ്യങ്ങളും കാണികൾക്ക് നവ്യാനുഭവമായി. പേരാമ്പ്ര മണ്ഡലത്തിലെ പഞ്ചായത്തുകൾ അടിസ്ഥാനമാക്കിയാണ് ഘോഷയാത്ര ഒരുക്കിയത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് കാഷ് അവാർഡും പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ഓരോ പഞ്ചായത്തും വ്യത്യസ്തമായ കലാരൂപങ്ങൾ അണിനിരത്തി. ഒപ്പന, ദഫ്മുട്ട്, കോൽക്കളി, തിരുവാതിര, കളരിപ്പയറ്റ്, നാടൻ കലാരൂപങ്ങൾ, തെയ്യം, ചെണ്ടമേളം, ഗുജറാത്തി ഡാൻസ് ഇങ്ങനെ നിരവധി കലാരൂപങ്ങളും ഘോഷയാത്രയിൽ അരങ്ങേറി. ഐ.സി.ഡി.എസ്, വായനശാലകൾ, സ്പോർട്സ് അക്കാദമി, വിവിധ ക്ലബുകൾ, ഗവ. ആശുപത്രി ഉൾപ്പെടെ അവരവരുടെ സന്ദേശങ്ങളുയർത്തി സാംസ്കാരികഘോഷയാത്രയിൽ പങ്കാളികളായി. പേരാമ്പ്ര സ​െൻറ്ഫ്രാൻസിസ് സ്കൂളിന് സമീപത്തുനിന്ന് ആരംഭിച്ച യാത്ര ഫെസ്റ്റി​െൻറ വേദിയായ എൽ.ഐ.സി ഓഫിസിനുസമീപം അവസാനിച്ചു. റോഡിനിരുവശവും ആയിരക്കണക്കിനാളുകളാണ് ഘോഷയാത്ര വീക്ഷിക്കാനെത്തിയത്. പ്രദീപൻ പാമ്പിരിക്കുന്നിെനയും ആണ്ടി പണിക്കെരയും സ്മരിച്ച്. . . . പേരാമ്പ്ര: അകാലത്തിൽ പൊലിഞ്ഞുപോയ സാഹിത്യകാരൻ ഡോ. പ്രദീപൻ പാമ്പിരിക്കുന്നും പരേതനായ തെയ്യം കലാകാരൻ ആണ്ടി പണിക്കരും സാംസ്കാരികഘോഷയാത്രയിൽ ഇടം പിടിച്ചു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്താണ് ഇരുവരുെടയും ജ്വലിക്കുന്ന സ്മരണ ഉണർത്തിയ നിശ്ചലദൃശ്യങ്ങൾ അവതരിപ്പിച്ചത്. ത​െൻറ ആദ്യനോവൽ 'എരി' എഴുതി പൂർത്തിയാക്കും മുേമ്പ വാഹനാപകടത്തിൽ മരിച്ച പ്രദീപൻ പാമ്പിരിക്കുന്ന് ചെറുവണ്ണൂർകാർക്ക് വലിയ വേദന സമ്മാനിച്ചാണ് യാത്രയായത്. എരി എഴുതുന്ന പ്രദീപനെയാണ് അവർ ഘോഷയാത്രയിൽ അവതരിപ്പിച്ചത്. രാഷ്ട്രപതിയിൽനിന്ന് അവാർഡ് സ്വീകരിച്ച ആണ്ടി പണിക്കരുടെ സ്മരണക്ക് തെയ്യവും അണിനിരത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.