കൊടുവള്ളി ആസാദ്^എരഞ്ഞിക്കോത്ത് റോഡ് നവീകരണം പൂർത്തിയായി; ഉദ്ഘാടനം 12ന്

കൊടുവള്ളി ആസാദ്-എരഞ്ഞിക്കോത്ത് റോഡ് നവീകരണം പൂർത്തിയായി; ഉദ്ഘാടനം 12ന് കൊടുവള്ളി ആസാദ്-എരഞ്ഞിക്കോത്ത് റോഡ് നവീകരണം പൂർത്തിയായി; ഉദ്ഘാടനം 12ന് കൊടുവള്ളി: പരിഷ്കരണപ്രവൃത്തികൾ പൂർത്തിയായ കൊടുവള്ളി ഹൈസ്കൂൾ ആസാദ്-എരഞ്ഞിക്കോത്ത് റോഡി​െൻറ ഉദ്ഘാടനം ഈ മാസം 12ന് രാവിലെ 11ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. കാരാട്ട് റസാഖ് എം.എൽ.എയുടെ ശ്രമഫലമായി സംസ്ഥാനസർക്കാർ അനുവദിച്ച നാല് കോടി മുപ്പത് ലക്ഷം െചലവഴിച്ചാണ് റോഡി​െൻറ പരിഷ്കരണപ്രവൃത്തികൾ പൂർത്തീകരിച്ചത്. കൊടുവള്ളി മാർക്കറ്റ് റോഡ് മുതൽ എരഞ്ഞിക്കോത്ത് വരെ പൂർണമായും റബറൈസ്ഡ് റോഡാണ്. കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വരെ റോഡി​െൻറ ഇരുവശവും നടപ്പാത നിർമിച്ചിട്ടുണ്ട്. ഇരുമ്പ് കൈവരികൾ സ്ഥാപിച്ച് മോടികൂട്ടുകയും ചെയ്തു. ദിവസവും ആയിരത്തോളം വരുന്ന വിദ്യാഥികളും നൂറുകണക്കിന് വാഹനങ്ങളും കടന്നുപോകുന്ന റോഡ് പൂർണമായും തകർന്ന് ഗതാഗതയോഗ്യമല്ലാതായിരുന്നു. റോഡ് നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമായത്. മാർക്കറ്റ് റോഡിെലയും ആസാദ് റോഡിലെയും ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിന് മാർക്കറ്റ് ജുമാമസ്ജിദി​െൻറ പ്രവേശനഭാഗം പൊളിച്ച് മാറ്റി പള്ളികമ്മിറ്റി മാതൃകയാവുകയുമുണ്ടായി. ഫോട്ടോ: Kdy-3 നവീകരണ പ്രവൃത്തികൾ പൂർത്തിയായ കൊടുവള്ളി ആസാദ്-എരഞ്ഞിക്കോത്ത് റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.