എ.കെ.ജി ബ്രിഡ്ജിനു താഴെ പാര്‍ക്കിങ്​ സ്ഥലമായി പ്രഖ്യാപിക്കരുതെന്ന്​

എ.കെ.ജി ബ്രിഡ്ജിനു താഴെ പാര്‍ക്കിങ് സ്ഥലമായി പ്രഖ്യാപിക്കരുതെന്ന് കുറ്റിച്ചിറ: ഫ്രാന്‍സിസ് റോഡ് എ.കെ.ജി മേല്‍പ്പാലത്തിന് താഴെ റെയിലിന് ഇരുവശങ്ങളിലും പാര്‍ക്കിങ് ഫീ പിരിക്കാന്‍ അനുവാദം നല്‍കിയ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രദേശത്തെ വിവിധ െറസിഡൻറ്സ് അസോസിയേഷനുകളുടെ യോഗം ആവശ്യപ്പെട്ടു. റെയിലിന് പടിഞ്ഞാറ് ഭാഗം ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികളെ ടോള്‍ പിരിവ് ഏൽപിക്കാനുള്ള കൗണ്‍സില്‍ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. ഫ്രാന്‍സിസ് റോഡ് െറസിഡൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് ഇ.വി. ഉസ്മാന്‍ കോയയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വി.കെ.വി. റസാഖ് (പ്രസിഡൻറ്, ദേശ രക്ഷാസമിതി, മനന്തലപ്പാലം), പ്രശാന്ത് കളത്തിങ്ങല്‍ (പ്രസിഡൻറ്, വട്ടാംപൊയില്‍ ഏരിയ െറസിഡൻറ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍), ഐ.പി. ഉസ്മാന്‍ കോയ (സെക്രട്ടറി, കുണ്ടുങ്ങല്‍ െറസിഡൻറ്സ് അസോസിയേഷന്‍), കെ.എം. നിസാര്‍ (സെക്രട്ടറി, ഇടിയങ്ങര സൗത്ത് റെറസിഡൻറ്സ് അസോസിയേഷന്‍), കെ.വി. സുല്‍ഫിക്കര്‍ (സെക്രട്ടറി, നോര്‍ത്ത് ഇടിയങ്ങര െറസിഡൻറ്സ് അസോസിയേഷന്‍), ടി.വി. അബൂബക്കര്‍ കോയ (പ്രസിഡൻറ്, എസ്.ടി.യു. സിറ്റി മോട്ടോര്‍) എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.