പഠനോപകരണ വിതരണം

അത്തോളി: തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ 2017-18 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ മാസ്റ്റർ നിർവഹിച്ചു. വൈസ് പ്രസിഡൻറ് കെ.ടി. പ്രമീള അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ജി പ്രജിത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.പി. ഷീജ വേലിവളപ്പിൽ വാർഡ് മെംബർ യു. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. മത്സ്യ വർക്കിങ് ഗ്രൂപ് കൺവീനർ എം. ബാബു സ്വാഗതവും ചെയർമാൻ വാസുദേവൻ നന്ദിയും പറഞ്ഞു. മലബാർ അക്വാസൊസൈറ്റി ഉദ്ഘാടനവും മത്സ്യകൃഷി വിളവെടുപ്പും അത്തോളി: മലബാർ അക്വാ സൊസൈറ്റിയുടെ ഉദ്ഘാടനവും മത്സ്യകൃഷി വിളവെടുപ്പും നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. ബി. പ്രദീപ് മത്സ്യകൃഷി അവതരണം നടത്തി. ശാസ്ത്രജ്ഞൻ ഗുൽഷാദ് മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ റംല പയ്യം പുനത്തിൽ, ഷീജ രാജൻ, മത്സ്യ കർഷകരായ സന്ദീപ് നാലു പുരക്കൽ, മനോജ് കൂടത്തും കണ്ടി എന്നിവർ സംസാരിച്ചു. ഫിഷറീസ് ഡി.ഡി മറിയം ഹസീന സ്വാഗതവും മലബാർ അക്വാ സൊസൈറ്റി സെക്രട്ടറി കെ. ഭാസ്കരൻ നന്ദി പറഞ്ഞു: പൂമീൻ, കരിമീൻ, കാളാഞ്ചി എന്നീ മത്സ്യങ്ങളുടെ വിളവെടുപ്പാണ് നടന്നത്. ഫോട്ടോ: atholi1 വേളൂരിലെ നാഷനൽ അക്വാഫാമിലെ മത്സ്യകൃഷി വിളവെടുപ്പ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.