എസ്​.​െഎയുടെ പരാതിയിൽ സി.​െഎ.ടി.യുക്കാരെ അറസ്​റ്റുചെയ്​ത സി.​െഎക്ക്​ സ്​ഥലംമാറ്റം

കോഴിക്കോട്: മർദിച്ചെന്ന എസ്.െഎയുടെ പരാതിയിൽ സി.െഎ.ടി.യുക്കാരായ ചുമട്ടുതൊഴിലാളികളെ അറസ്റ്റുചെയ്ത സി.െഎക്ക് സ്ഥലംമാറ്റം. കസബ സി.െഎ പി. പ്രമോദിനെയാണ് കാസർകോട് കുമ്പള കോസ്റ്റൽ സ്റ്റേഷനിലേക്ക് മാറ്റിയത്. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ബസി​െൻറ സീറ്റിനടിയിലേക്ക് ചുമട്ടുതൊഴിലാളി സാധനങ്ങൾ എടുത്തെറിഞ്ഞത് സീറ്റിലിരുന്ന ട്രാഫിക് സ്റ്റേഷൻ അഡീഷനൽ എസ്.െഎ കൊയിലാണ്ടി സ്വദേശി ബാബുരാജി​െൻറ കാലിൽ വീണതാണ് പ്രശ്നങ്ങളുടെ തുടക്കം. സിവിൽ ഡ്രസിലായിരുന്നതിനാൽ എസ്.െഎയാണെന്ന് തൊഴിലാളി തിരിച്ചറിഞ്ഞില്ല. തർക്കം അടിപിടിയിൽ കലാശിച്ചതോടെ എസ്.െഎ കസബ സ്റ്റേഷനിലെത്തി തന്നെ മർദിച്ചതായി പരാതി നൽകി. തുടർന്ന് ജൂനിയർ എസ്.െഎ പ്രകാശ്, സിവിൽ പൊലീസ് ഒാഫിസർ ശ്രീഹരി, ബിജു, ജയേഷ് എന്നിവർ ബസ് സ്റ്റാൻഡിലെത്തി ചുമട്ടുതൊഴിലാളിയെ കസ്റ്റഡിയിലെടുത്തപ്പോൾ ഒപ്പമുള്ളവർ സംഘടിച്ച് പൊലീസിനെ തടയുകയും ഇത് പൊലീസും ചുമട്ടുതൊഴിലാളികളും തമ്മിൽ സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. പരിക്കേറ്റ ട്രാഫിക് സ്റ്റേഷനിലെ അഡീഷനൽ എസ്.െഎ ബാബുരാജ്, കസബ സ്റ്റേഷനിലെ ജൂനിയർ എസ്.െഎ പ്രകാശ്, സിവിൽ പൊലീസ് ഒാഫിസർമാരായ ശ്രീഹരി, ബിജു, ജയേഷ് എന്നിവരും നിരവധി തൊഴിലാളികളും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ട്രാഫിക് അഡീഷനൽ എസ്.െഎയെ മർദിച്ചു, പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ മർദിച്ചു, അനുമതിയില്ലാതെ പ്രകടനം നടത്തി തുടങ്ങി ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാലുപേരാണ് റിമാൻഡിലായത്. തൊഴിലാളികളെ ജയിലിലടച്ചതോടെ സി.പി.എം പൊലീസിനെതിരെ രംഗത്തുവന്നു. ബസ്സ്റ്റാൻഡിൽ അഴിഞ്ഞാടി സി.െഎ.ടി.യുക്കാരെ കള്ളക്കേസിൽ ജയിലിലടച്ച പൊലീസുകാർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് സൗത്ത് ഏരിയ സെക്രട്ടറി സി.പി. മുസാഫിർ അഹമ്മദ് ആവശ്യപ്പെട്ടു. പൊലീസി​െൻറ നരനായാട്ടിന് നേതൃത്വം നൽകിയത് കസബ സി.െഎ പി. പ്രമോദും സൗത്ത് അസി. കമീഷണർ കെ.പി. അബ്ദുൽ റസാഖുമാണെന്നും സി.പി.എം കുറ്റപ്പെടുത്തിയിരുന്നു. തുടർന്നാണ് സി.െഎക്ക് സ്ഥലംമാറ്റമുണ്ടായത്. കുമ്പള കോസ്റ്റൽ സ്റ്റേഷൽ സി.െഎയുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. കുമ്പള സി.െഎ പ്രേംസദനാണ് കോസ്റ്റൽ സ്റ്റേഷ​െൻറയും ചുമതല വഹിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.