കൊടുവള്ളി മണ്ഡലം കോൺഗ്രസ് സമ്മേളനം: സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം

കൊടുവള്ളി: ഏപ്രിൽ 16 മുതൽ നടക്കുന്ന കൊടുവള്ളി മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനത്തി​െൻറ സ്വാഗതസംഘം ഓഫിസ് മുൻ മണ്ഡലം പ്രസിഡൻറ് മക്കാട്ട് മാധവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.എം. ഗോപാലൻ അധ്യക്ഷത വഹിച്ചു. കെ.കെ. ഭാസ്കര പണിക്കർ, പുത്തൻപുര അബ്ദുറഹിമാൻ കുട്ടി, ടി.പി.സി. മുഹമ്മദ്, എൻ.വി. നൂർ മുഹമ്മദ്, ഒ.കെ. നജീബ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി.ആർ. മഹേഷ് സ്വാഗതവും ട്രഷറർ ടി.കെ.പി. അബൂബക്കർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.