ആരോഗ്യ ഇൻഷുറൻസി​െൻറ മുഴുവൻ തുകയും ലഭിച്ചില്ലെന്ന്

തിരുവമ്പാടി: ജാനകിക്ക് 66 വയസ്സായി. എന്നാൽ, ആരോഗ്യ ഇൻഷുറൻസ് കാർഡിൽ പ്രായം 36 മാത്രം. പ്രായം കുറച്ച് രേഖപ്പെടുത്തിയതിനാൽ ഈ വീട്ടമ്മക്ക് ഇൻഷുറൻസ് ആനുകൂല്യം നഷ്ടമായിരിക്കയാണ്. സർക്കാറി​െൻറ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായ തൊണ്ടിമ്മൽ കുഴിക്കണ്ടത്തിൽ ജാനകിക്കാണ് ഇൻഷുറൻസ് കമ്പനി ജീവനക്കാരുടെ അശ്രദ്ധമൂലം മുഴുവൻ ചികിത്സാസഹായവും ലഭിക്കാതിരുന്നത്. കഴിഞ്ഞദിവസം ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൽമുട്ടി​െൻറ ചിരട്ടമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. 75,000 രൂപയാണ് ചികിത്സക്ക് ആശുപത്രിയിൽ അടക്കേണ്ടിയിരുന്നത്. 60 വയസ്സ് കഴിഞ്ഞതിനാൽ ജാനകിക്ക് ഇതിൽ 60,000 രൂപയും ഇൻഷുറൻസ് വഴി ലഭിക്കുമായിരുന്നു. എന്നാൽ, പ്രായം തെറ്റായി രേഖപ്പെടുത്തിയതിനാൽ മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യം ലഭിച്ചില്ല. 60 വയസ്സിന് താഴെയുള്ളവർക്ക് ലഭിക്കുന്ന 30,000 രൂപ മാത്രമാണ് കിട്ടിയത്. ഇൻഷുറൻസ് കമ്പനി ജീവനക്കാരുടെ വീഴ്ചയാണ് തെറ്റായ വിവരം രേഖപ്പെടുത്താനിടയാക്കിയതെന്ന് പറയുന്നു. സ്മാർട്ട് കാർഡായതിനാൽ പദ്ധതിയിൽ അംഗങ്ങളായി ചേർന്നവർക്ക് ഇത് പരിശോധിക്കാനും കഴിയില്ല. ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.