ഡ്രൈവർ ഉറങ്ങി: കാർ ബൈക്കിലും ഓട്ടോയിലും ഇടിച്ചു

രാമനാട്ടുകര: ഡ്രൈവർ ഉറങ്ങിയതുകാരണം നിയന്ത്രണംവിട്ട കാർ എതിർദിശയിൽ സഞ്ചരിച്ച ബൈക്കിലും ഓട്ടോയിലും ഇടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. തിരക്കേറിയ രാമനാട്ടുകര എയർപോർട്ട് റോഡിൽ പാറമ്മൽ റോഡിന് എതിർവശത്ത് വ്യാഴാഴ്ച വൈകീട്ട് 4.30നാണ് അപകടം. പലരും അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ബൈക്ക് യാത്രികനെ ചുങ്കത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.