പാവയില്‍ ഫെസ്​റ്റ്​: ഇന്ന് ജില്ലതല വടംവലി മത്സരം നടക്കും

തലക്കുളത്തൂര്‍: പുഴ സംരക്ഷണം ലക്ഷ്യമിട്ട് നടത്തുന്ന പാവയില്‍ ഫെസ്റ്റി​െൻറ നാലാം ദിനമായ വെള്ളിഴാഴ്ച ജില്ലതല വടംവലി മത്സരം അരങ്ങേറും. രാത്രി എട്ടിന് നടക്കുന്ന മത്സരത്തില്‍ ജില്ലയിലെ വിവിധ ക്ലബുകള്‍ മാറ്റുരക്കും. രാവിലെ ഒമ്പതിന് ജില്ല ജൂനിയര്‍ സ്‌കൂള്‍ കലോത്സവം, വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം, െറസി. അസോസിയേഷന്‍ കലാപരിപാടികള്‍ എന്നിവയും നടക്കും. അംഗൻവാടി കലോത്സവം ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ടി.കെ. സുജാത ഉദ്ഘാടനം ചെയ്തു. തലക്കുളത്തൂര്‍ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ പ്രജിത അധ്യക്ഷയായി. വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം പി.എന്‍. ദാസ് ഉദ്ഘാടനം ചെയ്തു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ഇ.ടി മനോഹരന്‍ അധ്യക്ഷനായി. ടി.കെ. വത്സന്‍, എസ്. സന്തോഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.