ബേപ്പൂരിൽ കുടിവെള്ള വിതരണം ആരംഭിച്ചു

ബേപ്പൂർ: വേനൽ കടുത്തതോടെ ബേപ്പൂർ തീരദേശവാസികൾക്ക് ആശ്വാസമായി എസ്.വൈ.എസ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന തീരദേശപ്രദേശങ്ങളായ പുലിമുട്ട്, പൂണാർ വളപ്പ്, ശവക്കണ്ടിപ്പറമ്പ്, കല്ലിങ്ങൽ ഭാഗങ്ങളിലേക്കാണ് വാഹനത്തിൽ വെള്ളം എത്തിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. മറ്റു പ്രദേശങ്ങളിലെ ജലദൗർലഭ്യം നേരിടുന്ന വീട്ടുകാർ കമ്മിറ്റിയുമായി ബന്ധപ്പെട്ടാൽ കുടിവെള്ളം ലഭ്യമാക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് സയ്യിദ് മുബശ്ശിർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഖത്തീബ് പി.എ. സിദ്ദീഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡൻറ് പി. അബൂബക്കർ, സെക്രട്ടറി സി. മുസ്തഫ ഹാജി, കെ.പി റിയാസ് ഹാജി, എം. ബഷീർ ഹാജി, വി. ഹനീഫ ഹാജി, കെ.പി. റാഫി, കെ. ഹിഫ്ളുറഹ്മാൻ, ഹസ്സൻ മാത്തോട്ടം, സി. നാസർ, സജീർ കല്ലിങ്ങൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.