ജില്ല അത്​ലറ്റിക്​ മീറ്റ്​: പുതുപ്പാടി ദീപ്​തിയും കടലുണ്ടി സ്​പോർട്​സ്​ അക്കാദമിയും ജേതാക്കൾ

കോഴിക്കോട്: മെഡിക്കൽ കോളജ് സ്റ്റേഡിയത്തിൽ നടന്ന ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ പുതുപ്പാടി ദീപ്തി സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായി. 44 പോയൻറ് നേടി സ്കൂൾ ഒാഫ് അത്ലറ്റിക്സ് കടലുണ്ടി രണ്ടാംസ്ഥാനവും 28 പോയൻറ് നേടി നവയുഗ സ്പോർട്സ് അക്കാദമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മിനി അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 183 പോയൻറ് നേടി കടലുണ്ടി സ്കൂൾ ഒാഫ് അത്ലറ്റിക്സ് ജേതാക്കളായി. 87 പോയൻറ് നേടിയ ചേവായൂർ ഭാരതീയ വിദ്യാഭവൻ രണ്ടാം സ്ഥാനവും 77 പോയേൻറാടെ പേരാമ്പ്ര െസൻറ് മേരീസ് പബ്ലിക് സ്കൂൾ മൂന്നാം സഥാനവും നേടി. ജില്ല അത്ലറ്റിക് അസോസിയേഷൻ മുൻ പ്രസിഡൻറ് കട്ടയാട്ട് വേണുഗോപാൽ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് ടി.എം. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പി. ഷഫീഖ്, അബ്ദുൽ അസീസ്, മുഹമ്മദ് ഇസ്ഹാഖ്, മുഹമ്മദ് ഹസൻ, രതീഷ് കുമാർ, പി.സി. ജെയിംസ്, വിനോദ്, നോബിൾ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. എ.െക. മുഹമ്മദ് അഷ്റഫ് സ്വാഗതവും ജില്ല അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി വി.കെ. തങ്കച്ചൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.