പ്രതീക്ഷ സ്​കൂൾ വാർഷികം

കൂളിമാട്: ചിറ്റാരിപ്പിലാക്കൽ പ്രതീക്ഷ പബ്ലിക് സ്കൂൾ 18ാം വാർഷികം ന്യൂനപക്ഷ വികസന ധനകാര്യ കമീഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. റിട്ട. എ.ഇ.ഒ ഡോ. അബ്ദുൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് ആറ്റക്കോയ, വിദ്യാഭ്യാസ അവാർഡ് നേടിയ പി. ഹിബ, മികച്ച കർഷകൻ വിശ്വനാഥൻ എന്നിവരെ സംസ്ഥാന ഗ്രാൻഡ് ഇൻ എയ്ഡ് അംഗം സുബൈർ നെല്ലിക്കാപറമ്പ് ഉപഹാരം നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ലിനി ചോലക്കൽ, ഡോ. സി.കെ. അഹമദ്, പി.ടി.എ പ്രസിഡൻറ് കെ.എം. യൂനുസ്, എം.ടി.എ പ്രസിഡൻറ് റാഷിദ ആസിഫ് എന്നിവർ സംസാരിച്ചു. ചെയർമാൻ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസൈന ചാലക്കൽ സ്വാഗതവും പ്രിൻസിപ്പൽ സലീല നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.