മാനാഞ്ചിറ പബ്ലിക്​ ലൈബ്രറിക്ക്​ സ്​​​േറ്ററ്റ്​ ലൈബ്രറി പദവി ഉടൻ

കോഴിക്കോട്: മാനാഞ്ചിറ പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സ​െൻററിന്, സ്േറ്ററ്റ് ലൈബ്രറി പദവി നൽകാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ. പഴയ ജില്ല സെൻട്രൽ ലൈബ്രറികൂടി പബ്ലിക് ലൈബ്രറിയിൽ ലയിപ്പിക്കാനും പുസ്തങ്ങൾ വർധിപ്പിക്കാനും നടപടിയുണ്ടാവും. നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് ഇക്കാര്യം അറിയിച്ചത്. മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്ക് സ്വതന്ത്ര പദവി നൽകി വികസിപ്പിക്കുകയും കഥാകാരൻ ഉറൂബി​െൻറ പേര് നൽകുകയും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഡോ. എം.കെ. മുനീർ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പബ്ലിക് ലൈബ്രറിക്ക് 'ഉറൂബ് സ്മാരക പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സ​െൻറർ' എന്ന് നാമകരണം ചെയ്യുന്നതിൽ സ്േറ്ററ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുടെ അഭിപ്രായമാരാഞ്ഞതായി അധികൃതർ അറിയിച്ചു. 2018-19 ബജറ്റിൽ ലൈബ്രറി നവീകരണത്തിന് 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ലൈബ്രറിയോടനുബന്ധിച്ച് ഉറൂബി​െൻറ നിത്യസ്മാരകമുയർത്താൻ രണ്ട് ലക്ഷം അനുവദിച്ചു കഴിഞ്ഞു. കിളിയനാട് സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന ജില്ല സെൻട്രൽ ലൈബ്രറിയും ഉറൂബ് സ്മാരകവും കോർപറേഷൻ ആനക്കുളം സാംസ്കാരിക നിലയത്തിലേക്ക് താൽകാലികമായി മാറ്റിയിരിക്കയാണിപ്പോൾ. 1994ൽ സെൻട്രൽ ലൈബ്രറി പ്രവർത്തിച്ച മാനാഞ്ചിറയിലെ കെട്ടിടം പൊളിച്ച് 30 സ​െൻറ് സ്ഥലത്ത് പുതിയത് പണിതെങ്കിലും അത് ട്രസ്റ്റിന് കീഴിലാക്കുകയായിരുന്നു. ഇതോടെ ചേവായൂരിലേക്ക് മാറ്റിയ സെൻട്രൽ ലൈബ്രറിക്ക് തിരിച്ച് മാനാഞ്ചിറയിലെ പുതിയ കെട്ടിടത്തിലേക്ക് മാറാനായില്ല. പിന്നീട് ക്രിസ്ത്യൻ കോളജിനടുത്ത് കിളിയനാട് സ്കൂൾ കെട്ടിടത്തിലേക്ക് മാറിയ ലൈബ്രറിയും പിന്നീട് തുടങ്ങിയ ഉറൂബ് സ്മാരകവും അവിടെ ഞെരുങ്ങിക്കഴിയുകയായിരുന്നു. കിളിയനാട് സ്കൂളിൽ എ. പ്രദീപ് കുമാർ എം.എൽ.എ മുൻൈകയെടുത്ത് ലൈബ്രറിക്കെട്ടിടം പണി പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.