പെട്രോള്‍-ഡീസല്‍ വിലക്കയറ്റം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ മൗനം ജനവഞ്ചന -വെല്‍ഫെയര്‍ പാര്‍ട്ടി

മുക്കം: സാധാരണക്കാരുടെ നടുവൊടിച്ച് രാജ്യത്ത് പെട്രോളി​െൻറയും ഡീസലി​െൻറയും വില സര്‍വകാല റെക്കോഡിലേക്ക് കുതിച്ചുയരുമ്പോഴും തങ്ങളൊന്നുമറിയില്ലെന്ന മട്ടില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുക്കള്‍ പുലര്‍ത്തുന്ന മൗനം കടുത്ത ജനവഞ്ചനയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി. നാലു വര്‍ഷത്തിനിടെ 12 തവണകളിലായി പെട്രോളി​െൻറയും ഡീസലി​െൻറയും എക്‌സൈസ് തീരുവ 200 ശതമാനത്തിനു മുകളില്‍ വര്‍ധിപ്പിച്ചത് ഭരണകൂടക്കൊള്ളയാണ്. എണ്ണക്കമ്പനികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ഒത്തൊരുമിച്ചുള്ള ഈ പകല്‍ക്കൊള്ള തുടരാന്‍ അനുവദിക്കരുതെന്നും ശക്തമായ ജനകീയ സമരങ്ങളുമായി പൗരസമൂഹം തെരുവിലിറങ്ങണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി രാജു പുന്നക്കല്‍ മുഖ്യപ്രഭാഷണം നടത്തി. മുക്കം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍, ശംസുദ്ദീന്‍ ആനയാംകുന്ന്, ഇ.കെ.കെ. ബാവ, സഫീറ കൊളായില്‍, സോളി ജോര്‍ജ് എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് ചന്ദ്രന്‍ കല്ലുരുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ ലിയാഖത്തലി മുറമ്പാത്തി സ്വാഗതവും ഒ. അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.