ദലിതർക്ക്​ അവകാശങ്ങൾ നിഷേധിക്കരുതെന്ന്​​

കുന്ദമംഗലം: ദലിതർക്ക് പ്രതിഷേധിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂട സമീപനം ആപത്താണെന്ന് വെൽെഫയർ പാർട്ടി കുന്ദമംഗലം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡൻറ് ഇ.പി. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. സി.പി. സുമയ്യ, പി.എം. ശരീഫുദ്ദീൻ, സി. അബ്ദുറഹ്മാൻ, അനീസ് കുറ്റിക്കാട്ടൂർ, ഇൻസാഫ് പതിമംഗലം, മുസ്ലിഹ് പെരിങ്ങൊളം, മൊയ്തീൻ ചാത്തമംഗലം, ഫാസിൽ കുന്ദമംഗലം, എൻ. ദാനിഷ്, ടി.പി. ഷാഹുൽ ഹമീദ്, പി.കെ. ബിന്ദു എന്നിവർ സംസാരിച്ചു. അർബുദ ബോധവത്കരണ ക്ലാസ് കുന്ദമംഗലം: മുസ്ലിം യൂത്ത് ലീഗ് പന്തീർപാടം യൂനിറ്റും എം.വി.ആർ കാൻസർ റിസർച് സ​െൻററും പന്തീർപാടത്ത് അർബുദ ബോധവത്കരണ ക്ലാസ് നടത്തി. യു.സി. രാമൻ ഉദ്ഘാടനം ചെയ്തു. ഡോ. സുധീഷ് മേനാഹരൻ ക്ലാസെടുത്തു. കെ.ടി. ഖദിം അധ്യക്ഷത വഹിച്ചു. കെ.കെ. ഷമീൽ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.