വാദിറഹ്‌മയിൽ വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു

കൊടിയത്തൂർ: വാദിറഹ്‌മ വിദ്യാർഥികൾക്കായി അഞ്ചു ദിവസത്തെ വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു. സ​െൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ പ്രസിഡൻറ് പി.എ. അബ്ദുസ്സലാം ക്യാമ്പ് ഉദ്ഘാടനംചെയ്തു. ധർമബോധം, സാമൂഹിക പ്രവർത്തനം, ചരിത്രപാഠങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ യഥാക്രമം പി. അബ്ദുൽ ഹഖ്, പ്രമോദ് സമീർ, റഹ്‌മാബി ടീച്ചർ എന്നിവർ ക്ലാസെടുത്തു. ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡൻറ് ഒ. അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ്ലാമി അസി. അമീർ പി. മുജീബ്റഹ്മാൻ, ജില്ല പ്രസിഡൻറ് ബഷീർ കൊടുവള്ളി, ഡോ. സുബൈർ ഹുദവി ചേകന്നൂർ, പി.എ. അബ്ദുസ്സലാം, ജമാൽ മണ്ണാർക്കാട്‌, മുഹമ്മദ് അശ്റഫ്, അബ്ബാസലി പത്തപ്പിരിയം, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു. ക്യാമ്പി​െൻറ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. മാനേജർ സുബൈർ കൊടിയത്തൂർ, പി.പി. മജീദ്, അഷ്‌റഫ് മൗലവി, അൻവർ ഫാസിൽ, നസീഹ, നസ്‌റിൻ കർണാടക എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.