വിഷു ഖാദി മേള തുടങ്ങി

കോഴിക്കോട്: മിഠായിതെരുവ് ഖാദി ഗ്രാമോദ്യോഗ് എംബോറിയത്തിൽ ഖാദി ഗ്രാമ വ്യവസായ, കുടിൽ വ്യവസായ, ഉൽപന്നങ്ങളുടെ വിപുല ശേഖരവുമായി വിഷുമേള ആരംഭിച്ചു. ഏപ്രിൽ 14 വരെ നീളുന്ന മേളയിൽ കോട്ടൺ ഖാദി, ഖാദി സിൽക്ക് തുണിത്തരങ്ങൾക്ക് 30 ശതമാനം ഗവ. റിബേറ്റും തുകൽ ഉൽപന്നങ്ങൾ, കരകൗശല ഉൽപന്നങ്ങൾ, ചൂരൽ മരം ഫർണിച്ചറുകൾ എന്നിവക്ക് 10 ശതമാനം പ്രത്യേക കിഴിവും നൽകും. സിൽക്ക് സാരികൾ, കലംകരി ഉൽപന്നങ്ങൾ, ബെഡ്ഷീറ്റുകൾ, കോട്ടൺ ഷർട്ട് പീസുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ചുരിദാർ മെറ്റീരിയലുകൾ, ഉന്നംനിറച്ച കിടക്കകൾ, കോട്ടൺ സാരി, ഡാക്ക മസ്ലിൻ ഷർട്ട് പീസുകൾ തുടങ്ങി മനോഹരങ്ങളായ ഖാദി തുണിത്തരങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും മേളയുടെ ഭാഗമായുണ്ട്. കൂടാതെ ഫർണിച്ചറുകൾ, കരകൗശലവസ്തുക്കൾ, സൗന്ദര്യവർധക വസ്തുക്കൾ, മൺപാത്രങ്ങൾ, ജ്യൂട്ട് ബാഗുകൾ, ആയുർവേദ ഉൽപന്നങ്ങൾ, ബേക്കറി ഉൽപന്നങ്ങൾ തുടങ്ങി ഗ്രാമവ്യവസായ മേഖലകളിൽനിന്നുള്ള ഉൽപന്നങ്ങളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. കർണാടക, ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിച്ചിട്ടുള്ള കമനീയങ്ങളായ പ്രിൻറഡ് സിൽക്ക് സാരികൾ, സ്പൺ സിൽക്ക്, ജ്യൂട്ട്, സിൽക്ക്, ടെസർ സിൽക്ക് എന്നീ ഉൽപന്നങ്ങളും വിൽപനക്കായുണ്ട്. ചന്ദനത്തിൽ തീർത്ത ശിൽപങ്ങൾ, മരത്തിൽ പണിത കരകൗശലവസ്തുക്കൾ തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തിയിട്ടുള്ള കരകൗശലവസ്തുക്കളും മേളയുടെ ആകർഷണീയതയാണ്. സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്. മേളയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു. കമാൽ വരദൂർ അധ്യക്ഷത വഹിച്ചു. പി. വിജയൻ, സി.പി. സിനി, കെ.ടി. ശേഖരൻ, എം. പരമേശ്വരൻ എന്നിവർ സംസാരിച്ചു. കെ.ജി. ജയകൃഷ്ണൻ സ്വാഗതവും ടി. ഷൈജു നന്ദിയും പറഞ്ഞു. െഫൻസിങ് സമ്മർ കോച്ചിങ് ക്യാമ്പ് കോഴിക്കോട്: ജില്ല ഫെൻസിങ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സബ്ജൂനിയർ, ജൂനിയർ എന്നീ വിഭാഗത്തിലെ ഫെൻസിങ് സമ്മർ കോച്ചിങ് ക്യാമ്പ് കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർെസക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. ബന്ധപ്പെടേണ്ട വിലാസം: സി.ടി. ഇൽയാസ്, ഫിസിക്കൽ എജുക്കേഷൻ ടീച്ചർ, ഹിമായത്തുൽ ഇസ്ലാം എച്ച്.എസ്.എസ്, സിൽക്ക് സ്ട്രീറ്റ്, കാലിക്കറ്റ് 673001. ഫോൺ: 9846497896.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.