പൂര്‍വവിദ്യാര്‍ഥികളുടെ യാത്രയയപ്പ്

ഫറോക്ക്: ഫാറൂഖ് കോളജില്‍ നിന്ന് മാര്‍ച്ച് 31ന് വിരമിച്ച പ്രിന്‍സിപ്പൽ ഇമ്പിച്ചിക്കോയക്ക് ഫാറൂഖ് കോളജ് പൂര്‍വവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കുന്നു. ഫാറൂഖ് കോളജ് േകാമേഴ്സ് ഡിപ്പാർട്മ​െൻറിലെ പൂര്‍വവിദ്യാർഥികളാണ് യാത്രയയപ്പ് നല്‍കുന്നത്. ആറാം തീയതി ഫാറൂഖ് കോളജിലെ എ.വി.റ്റിയില്‍ െവച്ച് ഉച്ചക്ക് രണ്ട് മണിക്ക് യാത്രയയപ്പ് നല്‍കാന്‍ ഫാറൂഖ് കോളജ് ഓള്‍ഡ് സ്റ്റുഡന്‍സ് കോമേഴ്സ് വിഭാഗം അസോസിയേഷന്‍ പ്രസിഡൻറ് എന്‍.കെ. മുഹമ്മദ് അലിയുടെയും ജനറല്‍ സെക്രട്ടറി മുഹമ്മദ് നിഷാദി​െൻറയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പഹലിഷ.................................................................. കള്ളിയത്തും ഷഹദ് മെയ്തീന്‍ കോയയും യോഗത്തില്‍ പങ്കെടുത്തു. കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ കെ. മുഹമ്മദ് ബഷീര്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. േകാമേഴ്സ് വിഭാഗം പൂര്‍വവിദ്യാർഥികള്‍ കുടുംബസമ്മേതം പരിപാടിയില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷന് 9895332775 നമ്പറിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.