കുടുംബവേദി

കോഴിക്കോട്: ഹജ്ജ് എമിഗ്രേഷൻ കരിപ്പൂരിൽനിന്ന് ഇൗ വർഷം മുതൽതന്നെ ആരംഭിക്കണമെന്ന് പുതിയങ്ങാടി പുതിയ മാളിയേക്കൽ കുടുംബവേദി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ലോക കേരളസഭയിലേക്ക് കേരള സർക്കാർ പ്രത്യേകം നാമനിർദേശം ചെയ്ത കുടുംബവേദി പ്രസിഡൻറ് പി.കെ. കബീർ സലാലയെ ചടങ്ങിൽ രക്ഷാധികാരി കെ. അബൂബക്കർ കോയയും കുറ്റ്യാങ്ങണ്ടി ഉമ്മറും ചേർന്ന് പൊന്നാടയണിയിച്ചു. അമേരിക്കയിൽ ഖുർആൻ ക്വിസ് മത്സരത്തിൽ വിജയിയായ ആമിന നൂറ എടവലത്ത്, അമേരിക്കയിൽ ബാസ്കറ്റ്ബാൾ ജൂനിയർ വിഭാഗത്തിൽ വിജയിയായ ആബിൽ അഹമ്മദ് എടവലത്ത്, ദുബൈയിൽ ആന്വൽ സ്കൂൾ സ്പോർട്സിൽ വിജയിയായ ആമൻ മുഹമ്മദ് സലീൽ, മഹർ ഫാത്തിമ സലീൽ, വിവിധ മേഖലകളിൽ വിജയം കൈവരിച്ച ഹന്ന ഫാത്തിമ, മുഫീദ മുരിങ്ങക്കണ്ടി എന്നിവർക്കും ഉപഹാരം നൽകി. പ്രസിഡൻറ് പി.കെ. കബീർ സലാല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം. ഹസ്സൻകോയ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ. നസീർ ഹുസൈൻ വരവു ചെലവ് കണക്ക് അവതരിപ്പിച്ചു. മുനീർ അഹ്മദ്, ഷഫ്ന, ഷമീമ ഗഫൂർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. കബീർ സലാല (പ്രസി), പി.എം. ഹസ്സൻകോയ, കെ. അബ്ദുസ്സമദ്, കെ.കെ. കുഞ്ഞഹമ്മദ് കോയ, പി.എം. ഇസ്മാഇൗൽ (വൈ. പ്രസി), കെ. മാമുക്കോയ (ജന. സെക്ര), കെ.കെ. ഷംസുദ്ദീൻ, എസ്.വി. അജ്മൽ മുഹമ്മദ്, പി.എം. റഫീക്ക്, പി.എം. ഷാനവാസ് (സെക്ര), കെ. നസീർ ഹുസൈൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.