സിഗ്നൽ സംവിധാനത്തിലെ തകരാർ; ഏറനാട് എക്സ്പ്രസ് ഫറോക്ക് സ്​റ്റേഷനിൽ പിടിച്ചിട്ടത് ഒരു മണിക്കൂറിലധികം

ഫറോക്ക്: സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് ട്രെയിൻ ഒരു മണിക്കൂറിലധികം പിടിച്ചിട്ടത് യാത്രക്കാരെ വലച്ചു. ഫറോക്ക് റെയിൽവേ സ്‌റ്റേഷനിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.12.40നാണ് ഏറനാട് എക്സ്പ്രസ് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. എക്പ്രസ് എത്തി മിനിറ്റുകൾക്കുള്ളിൽ ജനശതാബ്ദിയും ഫറോക്ക് സ്‌റ്റേഷനിലെത്തി. എന്നാൽ, ജനശതാബ്ദി എക്സ്പ്രസ് കടന്നുപോയി. അരമണിക്കൂർ കഴിഞ്ഞിട്ടും ഏറനാട് എക്സ്പ്രസ് യാത്ര തിരിക്കാത്തതിനെ തുടർന്ന് യാത്രക്കാരിൽ ചിലർ ക്ഷുഭിതരായി ട്രെയിനിൽ നിന്നിറങ്ങി. ഇവർ റെയിൽവേ അധികൃതരോട് തർക്കിക്കുകയും ചെയ്തു. തുടർന്ന് 1.45നാണ് ട്രെയിൻ സ്റ്റേഷനിൽനിന്ന് പുറപ്പെട്ടത്. കല്ലായി ഭാഗത്ത് ജോലി നടക്കുന്നതിൽ സിഗ്നൽ ലഭിക്കുന്നതിലെ താമസവും ട്രാക്കിലെ ബ്ലോക്കുമാണ് ട്രെയിൻ പിടിച്ചിടലിന് റെയിൽവേ അധികൃതർ കാരണമായി പറഞ്ഞത്. പെൻഷൻ ഡി.എ അനുവദിക്കണം ഫറോക്ക്: പെൻഷൻകാർക്ക് കുടിശ്ശികയായ രണ്ട് ഗഡു ഡി.എയും പെൻഷൻ പരിഷ്കരണ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഫറോക്ക് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. എൻ. ഹരിലാൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പെരച്ചൻ മാസ്റ്റർ, സൈതലവി മാസ്റ്റർ, കെ. ദാസൻ, പ്രജുല, വിജയകുമാർ, രാജമ്മ, കാർത്തികേയൻ എന്നിവർ സംസാരിച്ചു. മേമുണ്ടയിൽ നടക്കുന്ന ജില്ല സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.