മനോഹരൻ​ മേനോക്കി: നാടി​െൻറ വികസനത്തിന്​ മനസ്സുചേർത്ത മനുഷ്യസ്​നേഹി

കക്കോടി: നാടി​െൻറ വികസനത്തിന് മനസ്സുചേർത്ത മനുഷ്യസ്നേഹിയെയാണ് മനോഹരൻ മേനോക്കിയുടെ മരണത്തിലൂടെ കക്കോടിക്ക് നഷ്ടമായത്. പ്രമുഖ ചിത്രകാരനും അധ്യാപകനും കോൺഗ്രസ് നേതാവുമായ സി.പി. രാമൻ നായരുടെ മകൻ പൊക്കിരാത്ത് മനോഹരൻ മേനോക്കി കോമൺവെൽത്തിൽനിന്ന് വിരമിച്ചശേഷം സാമൂഹികപ്രവർത്തനങ്ങളിൽ മുഴുകുകയായിരുന്നു. വികസനപ്രവർത്തനങ്ങൾക്ക് സർക്കാറിലേക്ക് ഭൂമി വിട്ടുനൽകി പിതാവി​െൻറ പാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്നു മനോഹരൻ മേനോക്കി. കുടുംബസ്വത്തിലെ നാൽപതു സ​െൻറോളം ഭൂമി കുടിവെള്ള ആവശ്യത്തിന് വിട്ടുനൽകാമെന്ന സമ്മതം നൽകി കാത്തിരിക്കുന്നതിനിടെയാണ് മനോഹരൻ മേനോക്കി യാത്രയായത്. ഒരേക്കറിൽപരമുള്ള ത​െൻറ ഉടമസ്ഥതയിലുള്ള എരക്കുളത്തി​െൻറ പാതിയും സർക്കാറിന് വിട്ടുനൽകാമെന്ന ആഗ്രഹം അധികൃതരോട് അറിയിച്ചിരുന്നു. സാേങ്കതികതയിൽ പദ്ധതിക്ക് കാലതാമസം വരുന്നതിൽ മനോഹരൻ മേനോക്കി നിരാശനായിരുന്നു. കക്കോടിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന് ഉൾപ്പെടെയുള്ള ഭൂമി വിട്ടുനൽകിയ കുടുംബത്തി​െൻറ പാരമ്പര്യം എന്നും കാത്തുസൂക്ഷിക്കുന്നതിൽ തൽപരനായിരുന്നു മനോഹരൻ മേനോക്കി. കക്കോടി സബ്രജിസ്ട്രാർ ഒാഫിസിന് സൗജന്യമായി ഭൂമി വിട്ടുനൽകിയതിനാൽ നിർമാണം അവസാനഘട്ടത്തിലാണ്. മനോഹരൻ മേനോക്കിയുടെ നിര്യാണത്തിൽ കേരള ബിൽഡിങ് ഒാണേഴ്സ് വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു. ബി. അബൂബക്കർ, എം. ആലിക്കോയ, പി. ശിവദാസൻ, യു.കെ. ജബ്ബാർ, പി.ടി. ചന്ദ്രൻ, നന്ദകുമാർ, ഗംഗാധരൻ എന്നിവർ സംസാരിച്ചു. വിമൻസ് കോളജ് കക്കോടിയിലും അനുശോചനയോഗം സംഘടിപ്പിച്ചു. കക്കോടിയിലെ വ്യാപാരികളും അനുേശാചന യോഗത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.