നെല്ലിയോട്ട്​ കുടുംബസംഗമം

കോഴിക്കോട്: നെല്ലിയോട്ട് കുടുംബത്തി​െൻറ തലമുറകളുടെ സംഗമം നടന്നു. ആറു തലമുറകളിൽനിന്നുള്ള 256 കുടുംബങ്ങളിലെ 932 അംഗങ്ങളാണ് സംഗമത്തിൽ പെങ്കടുത്തത്. കോഴിക്കോട് എസ്.കെ പാർക്ക് ഒാഡിറ്റോറിയത്തിൽ നടന്ന സംഗമം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. നെല്ലിയോട്ട് കുടുംബസമിതി പ്രസിഡൻറ് എൻ. ആലി അധ്യക്ഷത വഹിച്ചു. നടൻ വിനോദ് കോവൂർ മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി എൻ. ബഷീർ, സീരിയൽ താരം അജയ് കല്ലായി, ട്രഷറർ എൻ. നാസി മൂപ്പൻ, എൻ. കുഞ്ഞിക്കോയ രാമനാട്ടുകര, എൻ. അഹമ്മദ് ഒളവണ്ണ, എൻ. അബ്ദുറഹിമാൻ പാലാഴി, എൻ. ഇസ്മയിൽ ഒളവണ്ണ, എൻ. ബീരാൻ കടുപ്പിനി എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. അവധിക്കാല ക്ലാസുകൾ കോഴിക്കോട്: ഗാന്ധി റോഡ് സന്മാർഗദർശിനി ലൈബ്രറിയുടെ നേതൃത്വത്തിൽ ഡാൻസ്, മ്യൂസിക്, ഡ്രംസ്, ഗിത്താർ, വയലിൻ, കീബോർഡ്, ചെസ്, ഡ്രോയിങ് എന്നീ ക്ലാസുകളുടെ പുതിയ ബാച്ച് ആരംഭിക്കുന്നു. ഫോൺ: 8281609344, 9497834705. ധർണ നടത്തി കോഴിക്കോട്: സുപ്രീംകോടതി വിധി പുനഃപരിശോധിക്കുക, ദലിതുകൾക്കു നേരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒാൾ ഇന്ത്യ കോൺഫെഡറേഷൻ ഒാഫ് എസ്.സി/എസ്.ടി ഒാർഗനൈസേഷൻ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. കിഡ്സൻ കോർണറിൽ ബാബു നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. വി.ടി. സുരേന്ദ്രൻ, ബാലൻ പയ്യോളി, ടി.വി. ബാലൻ പുല്ലാളൂർ, അംബിക പി. സുനിൽ, സദാനന്ദൻ ചേളന്നൂർ, ടി.സി. ഷാജി, എം. കിഷോർ, ടി.കെ. രാജൻ, ബീന ഗോപാലൻ, വിജയ പോലൂർ, കെ.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.