കുട നിർമാണ പരിശീലനം

കുറ്റിച്ചിറ: പരപ്പില്‍ ഗവ. എൽ.പി സ്‌കൂളിലെയും സ്‌കൂളി​െൻറ തന്നെ ഭാഗമായ ഐഡിയല്‍ പ്രീ പ്രിപറേറ്ററി സ്‌കൂളിലെയും രക്ഷിതാക്കള്‍ക്കായി കുട നിർമാണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂള്‍ പി.ടി.എയുടെയും മാനേജിങ് കമ്മിറ്റിയുടെയും സപ്പോര്‍ട്ടിങ് ഗ്രൂപ്പി​െൻറയും ആഭിമുഖ്യത്തിലാണ് പരിശീലനം നടത്തിയത്. വി.എം. സോണി ക്ലാസിന് നേതൃത്വം നല്‍കി. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. നിസാര്‍ ഉദ്ഘാടനം ചെയ്തു. കെ. അസ്‌ലം, പി.കെ. ദിനേശൻ, ടി.വി. മനോജ് കുമാർ, സഫ്ബത്ത്, ലുബിന എന്നിവര്‍ സംസാരിച്ചു. സി.സി.ടി.വി കാമറ സ്ഥാപിച്ചു കുറ്റിച്ചിറ: തെക്കേപ്പുറം ശബ്ദം, കുറ്റിച്ചിറ െറസിഡൻറ്സ് അസോസിയേഷന്‍, ജെ.സി.സി എന്നീ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ കുറ്റിച്ചിറ നടുവിലകം ഹൗസ് പരിസരം, മൊയ്തീന്‍ വീട് പരിസരം, കാതിയരകം ഹൗസ് പരിസരം എന്നിവിടങ്ങളില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ചു. കാമറയുടെ പ്രവര്‍ത്തനോദ്ഘാടനം ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം. മനോജ് നിർവഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മജീദ്, ജെ.സി.സി ജനറല്‍ സെക്രട്ടറി പി.പി. റഷീദ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.