ബി.ജെ.പി കർഷകരക്ഷ മാർച്ച് നടത്തി കീഴാറ്റൂർ സി.പി.എമ്മി​െൻറ ശവക്കല്ലറ തോണ്ടും ^രാഹുൽ സിൻഹ

ബി.ജെ.പി കർഷകരക്ഷ മാർച്ച് നടത്തി കീഴാറ്റൂർ സി.പി.എമ്മി​െൻറ ശവക്കല്ലറ തോണ്ടും -രാഹുൽ സിൻഹ തളിപ്പറമ്പ്: ബംഗാളിൽ സി.പി.എമ്മി​െൻറ ശവക്കല്ലറ തോണ്ടിയത് നന്ദിഗ്രാമാണെങ്കിൽ കേരളത്തിൽ സി.പി.എമ്മി​െൻറ ശവക്കല്ലറതോണ്ടുക കീഴാറ്റൂരാണെന്ന് നന്ദിഗ്രാം സമരനായകനും ബി.ജെ.പി അഖിലേന്ത്യ സെക്രട്ടറിയുമായ രാഹുൽ സിൻഹ. 'കീഴടങ്ങില്ല കീഴാറ്റൂർ' എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി നടത്തിയ കർഷകരക്ഷ മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു രാഹുൽ സിൻഹ. നന്ദിഗ്രാമി​െൻറ ശാപമാണ് ബുദ്ധദേവ് ഭരണം അവസാനിപ്പിച്ചതെങ്കിൽ കീഴാറ്റൂരിലെ കർഷകരുടെ ശാപം പിണറായി ഭരണത്തെ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏത് മണ്ണാണോ ബംഗാളിൽ സി.പി.എമ്മിനെ ഇല്ലാതാക്കിയത് അതേ മണ്ണുമായാണ് ഞാൻ കീഴാറ്റൂരിൽ നിൽക്കുന്നത്. വയൽക്കിളികളോട് നന്ദി പറയുകയാണ്. വയൽക്കിളികളിലുള്ളത് പഴയ സി.പി.എം പ്രവർത്തകരാണ്. സി.പി.എമ്മുകാർതന്നെ സി.പി.എമ്മിനെ ഇല്ലാതാക്കാൻ രംഗത്തെത്തിയത് സ്വാഗതാർഹമാണ്. അമിത് ഷായുടെയും മോദിയുടെയും പിന്തുണയോടെ സമരം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാഥ നായകൻ ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസിനെ കീഴാറ്റൂർ സമരനായിക നമ്പ്രാടത്ത് ജാനകി തൊപ്പിയണിയിച്ചു. വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ബി.ജെ.പി കണ്ണൂർ ജില്ല പ്രസിഡൻറ് പി.കെ. സത്യപ്രകാശ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, സിനിമ സംവിധായകൻ അലി അക്ബർ തുടങ്ങിയവർ സംസാരിച്ചു. കീഴാറ്റൂർ വയലിൽ നിന്നും ആരംഭിച്ച മാർച്ച് 20 കിലോമീറ്റർ പിന്നിട്ട് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിച്ചു. രാവിലെ പതിനൊന്നരയോടെ ആരംഭിച്ച മാർച്ചിൽ കടുത്ത വെയിലിനെയും അവഗണിച്ച് നൂറുകണക്കിന് പ്രവർത്തകർ പെങ്കടുത്തു. വൈകീട്ട് ആറരയോടെയാണ് മാർച്ച് കണ്ണൂർ നഗരത്തിലെത്തിയത്. ധർമശാല, കല്യാശ്ശേരി, കീച്ചേരി, പുതിയതെരു എന്നിവിടങ്ങളിൽ മാർച്ചിന് സ്വീകരണം നൽകി. സ്റ്റേഡിയം കോർണറിൽ സമാപന സമ്മേളനം ബി.െജ.പി ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. സത്യപ്രകാശൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.