ഇന്നത്തെ ഇൗ ​'ഒാട്ടം​' സൈഫുവി​െൻറ കുടുംബത്തിനായി

ഇന്നത്തെ ഒാട്ടം സൈഫുവി​െൻറ കുടുംബത്തിനായി കൊടിയത്തൂർ: കൊടിയത്തൂർ കോട്ടമ്മൽ ഓട്ടോ തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) അവരുടെ ഒരു ദിവസത്തെ ഓട്ടോ വരുമാനം അകാലത്തിൽ മരിച്ച സൈഫുദ്ദീ​െൻറ കുടുംബത്തിനായി നീക്കിെവച്ചു. ബുധനാഴ്ച ഓട്ടോ ഓടിച്ച് ലഭിക്കുന്ന വരുമാനം പൂർണമായും സൈഫുവി​െൻറ കുടുംബത്തിന് നൽകാനാണ് ഒാേട്ടാ തൊഴിലാളികളുെട തീരുമാനം. രണ്ട് മാസം മുമ്പ് സൗദിയിൽ മരിച്ച സൈഫുദ്ദീൻ നേരേത്ത ഓട്ടോ തൊഴിലാളി ആയിരുന്നു. ഭാര്യയും ചെറിയ രണ്ട് കുട്ടികളും മാതാവും അടങ്ങുന്ന കുടുംബത്തി​െൻറ അത്താണിയായിരുന്നു സൈഫുദ്ദീൻ. ഇവർക്കൊരു വീടുണ്ടാക്കാനും വരുമാനമാർഗം കണ്ടെത്താനും നാട്ടുകാർ കമ്മിറ്റിയുണ്ടാക്കി പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. കമ്മിറ്റിയെ സഹായിക്കുന്നതിന് വേണ്ടിയാണ് ഓട്ടോ തൊഴിലാളികൾ ബുധനാഴ്ച ഓട്ടോ ഓടിച്ച് ലഭിക്കുന്ന വരുമാനം പൂർണമായും ഉപയോഗിക്കുന്നത്. കുടുംബസഹായ കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും രാവിലെ ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിൽ യാത്ര ചെയ്ത് ഈ മാതൃകാപ്രവർത്തനത്തിൽ കൂട്ടുചേരാൻ ഒരുങ്ങുകയാണ്. നേരേത്ത ഓട്ടോ അപകടത്തിൽ മരിച്ച സഹപ്രവർത്തകൻ പെരിങ്ങംപുറത്ത് അഹമ്മദ് കുട്ടിയുടെ കുടുംബസഹായത്തിനും ഈ തൊഴിലാളികൾ മുന്നിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.