സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദന യോഗവും

കോഴിക്കോട്: തൻശിഅ ഇസ്ലാമിക്‌ അക്കാഡമിയുടെ സ്കൂള്‍ ഓണ്‍ ഇസ്ലാമിക് തോട്സ് ഒന്നാം ഘട്ട പരീക്ഷ വിജയികൾക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദന യോഗവും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സി.കെ. ശബീര്‍ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് അബ്ദുല്‍ വാഹിദ് അധ്യക്ഷത വഹിച്ചു. തന്‍ശിഅ സെന്‍ട്രല്‍ കോഒാഡിനേറ്റര്‍ ടി.കെ. സല്‍മാനുല്‍ ഫാരിസ് സംസാരിച്ചു. ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഷ്ഫിന്‍ റസീം, മൂന്നാം റാങ്ക് നേടിയ ആയിഷ യാസ്മിന്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. എന്‍.ഐ.ടി കോഴിക്കോട് സ​െൻററില്‍നിന്ന് പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. സി. ബഷീര്‍, മിഷാല്‍ എന്നിവര്‍ സംസാരിച്ചു. ഡോക്ടറേറ്റ് നേടിയ എന്‍.ഐ.ടി പൂര്‍വ വിദ്യാർഥി യൂസുഫ് അമീനെ ആദരിച്ചു. കോഴിക്കോട് ജില്ല തന്‍ശിഅ കോഒാഡിനേറ്റര്‍ താരിഖ് സ്വാഗതവും എന്‍.ഐ.ടി സ​െൻറര്‍ കോഒാഡിനേറ്റര്‍ നദീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.