പാവയില്‍ ഫെസ്​റ്റിന് തുടക്കമായി

must........................... തലക്കുളത്തൂര്‍: ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന പരിസ്ഥിതി സൗഹൃദ ടൂറിസം മേളയായ രണ്ടാമത് പാവയില്‍ ഫെസ്റ്റ് തുടങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശന്‍ അധ്യക്ഷതവഹിച്ചു. കെ. സഹദേവന്‍ ഫെസ്റ്റ് സന്ദേശം വായിച്ചു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ചടങ്ങില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന പൊന്നാട അണിയിച്ച് ആദരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റസിഡൻറ്സ് ഭാരവാഹികള്‍ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി. ശശിധരന്‍ മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ ബൈജു കോരാമ്പ്ര നന്ദിയും പറഞ്ഞു. രാവിലെ മൂന്ന് സ്ഥലങ്ങളില്‍ നിന്നായെത്തിയ ദീപ ശിഖാ പ്രയാണത്തിന് ശേഷം ഉച്ചക്ക് നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. രാത്രി കലാമണ്ഡലം ശ്രീജ ആര്‍ കൃഷ്ണന്‍, സത്യ നാരായണന്‍ എന്നിവരുടെ മോഹിനിയാട്ടവും തുടര്‍ന്ന് ജുഗല്‍ബന്ദിയും അരങ്ങേറി. ബുധനാഴ്ച രാവിലെ എട്ട് മുതല്‍ അംഗൻവാടി കലോത്സവം, വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം, രാത്രി എട്ടിന് റസിഡൻറ്സ് അസോസിയേഷന്‍ കലാപരിപാടികള്‍ എന്നിവയും നടക്കും. photo: pavayil fest1 pavayil fest2 pavayil fest3 പാവയില്‍ ഫെസ്റ്റ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.