വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകൾ ഉടൻ നികത്തണം ^കെ.എ.ടി.എഫ്

വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകൾ ഉടൻ നികത്തണം -കെ.എ.ടി.എഫ് കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിൽ അധ്യാപകരുടേതടക്കം നാലായിരത്തോളം ഒഴിവുകൾ ഉടൻ നികത്തണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) സംസ്ഥാന കൗൺസിൽ മീറ്റ് ആവശ്യപ്പെട്ടു. അധ്യാപകരുടെയും ഓഫിസർമാരുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി. അധ്യാപകരുടെ സ്ഥലംമാറ്റം അധ്യായന വർഷാരംഭത്തിനുമുമ്പ് പൂർത്തിയാക്കണം. സംസ്ഥാന പ്രസിഡൻറ് ഇബ്രാഹീം മുതൂരി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി. അബ്ദുൽ അസീസ്, കെ.കെ. അബ്ദുൽ ജബ്ബാർ, എൻ.എ. സലിം ഫാറൂഖി, സി.ടി. കുഞ്ഞയമു, പി. മൂസക്കുട്ടി, അബ്ദുൽ ഖാദർ, ഇ.എം. അബ്ദുൽ റഷീദ്, അബൂബക്കർ പാണാവള്ളി, ടി.പി. അബ്ദുൽ ഹഖ്, ഷാഹുൽ ഹമീദ് മേൽമുറി, അബ്ദുല്ല ചോയിമഠം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.