അനുമതിയില്ലാതെ റിസോര്‍ട്ട് നിർമാണമെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കെട്ടിടം തകര്‍ത്തു

ചേമഞ്ചേരി: ജൈവ ൈവവിധ്യങ്ങളുടെ കലവറയായ കാപ്പാടന്‍ കൈപ്പുഴ ൈകയേറി അനുമതിയില്ലാതെ റിസോര്‍ട്ട് നിർമിക്കുന്നുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ വെങ്ങളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെട്ടിടം തകര്‍ത്തു. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് ബ്ലോക്ക് സെക്രട്ടറി ബി.പി. ബബീഷ്, എന്‍. ബിജീഷ്, എം. ലിജീഷ്, ശരത് ലാല്‍, വി. അഖില്‍ഷാജ്, കെ.പി. യൂസഫ്‌, ധനല്‍ജിത് എന്നിവരുടെ നേതൃത്വത്തിലെത്തിയ 35ഒാളം പ്രവര്‍ത്തകര്‍ കെട്ടിടത്തി​െൻറ ജനലുകളും വാതിലുകളും കിണറില്‍ സ്ഥാപിച്ച മോട്ടോറും ഇളക്കിയെടുത്ത് തീയിട്ടത്. വിവരമറിഞ്ഞ് കോഴിക്കോടുനിന്ന് ഫയര്‍ഫോഴ്സും കൊയിലാണ്ടി പൊലീസും സ്ഥലത്തെത്തിയിരുന്നു. അതേസമയം, ഡി.വൈ.എഫ്.ഐയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഒമ്പതു വര്‍ഷം മുമ്പ് ചേമഞ്ചേരി പഞ്ചായത്തില്‍നിന്നു ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് കെട്ടിടം നിർമിച്ചതെന്നും ഉടമ കെ.വി. മുഹമ്മദുകോയ പറഞ്ഞു. മൂന്നു വർഷം കൂടുമ്പോള്‍ അനുമതി പുതുക്കണമെന്നതുകൊണ്ട് രണ്ടു തവണ പുതുക്കുകയും ചെയ്തു. പൂർണമായും പണി തീര്‍ത്തിട്ട് മൂന്നു വര്‍ഷമായെന്നും രണ്ടു തവണ പഞ്ചായത്തില്‍ കെട്ടിടനികുതി അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.