സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: ഉന്നതതല ബന്ധം പുറത്ത് കൊണ്ടുവരണം ^വിസ്ഡം യൂത്ത്

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: ഉന്നതതല ബന്ധം പുറത്ത് കൊണ്ടുവരണം -വിസ്ഡം യൂത്ത് കോഴിക്കോട്: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോരാനിടിയാക്കിയ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു. വളരെ സ്വകാര്യമായി മാത്രം നിര്‍വഹിക്കപ്പെടുന്ന ഇത്തരം സംവിധാനങ്ങളിലെ പാകപ്പിഴവുകള്‍ പരിഹരിക്കുവാനും ഉന്നതതല ബന്ധം വെളിച്ചത്ത് കൊണ്ടുവന്ന് കടുത്ത ശിക്ഷ നടപടിക്ക് വിധേയമാക്കാന്‍ സാധിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. സുപ്രീംകോടതി വിധിയുടെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ വ്യാപകമായി പുനരാരംഭിക്കാനുള്ള നീക്കം നന്മയില്‍ വിശ്വസിക്കുന്ന സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് ഡോ. സി.എം. സാബിര്‍ നവാസ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കെ. സജ്ജാദ്, താജുദ്ദീന്‍ സ്വലാഹി, അബ്ദുല്ല ഫാസില്‍ കണ്ണൂര്‍, ഡോ. പി.കെ. മുഹമ്മദ് റഫീഖ്, സുഹൈല്‍ പി.യു, മുജീബ് ഒട്ടുമ്മല്‍, മുഹമ്മദ് യു, ഡോ. സി. മുഹമ്മദ് റാഫി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.