ഒാട്ടിസം ബാധിച്ചവർ കെ.എസ്​.ആർ.ടി.സി ബസുകൾ കഴുകി വൃത്തിയാക്കി

കോഴിേക്കാട്: എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ ഞങ്ങൾക്ക് കഴിയുമെന്നു പ്രഖ്യാപിച്ച് ഒാട്ടിസം ബാധിച്ചവർ നടത്തിയ ശ്രമദാനം ശ്രദ്ധേയമായി. പണിമുടക്ക് ദിവസം ഒാട്ടിസം ബാധിച്ച കുട്ടികൾ കെ.എസ്.ആർ.ടി.സി ബസുകൾ കഴുകി വൃത്തിയാക്കിയാണ് മാതൃകയായത്. മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ടെർമിനലിൽ നടന്ന ശ്രമദാനത്തിൽ രക്ഷിതാക്കളും പങ്കുചേർന്നു. ഒാട്ടിസം ദിനാചരണത്തി​െൻറ ഭാഗമായി ഹ്യുമാനിറ്റി ചാരിറ്റബ്ൾ ട്രസ്റ്റ്, പരിവാർ കോഴിക്കോട് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വാഹനങ്ങൾ ഒാടാത്തതിനാൽ നഗരപ്രദേശത്തെ 20ഒാളം കുട്ടികൾ മാത്രമാണ് ബസുകൾ കഴുകാെനത്തിയത്. ഉച്ചയാവുേമ്പാഴേക്കും മൂന്നു ബസുകൾ ഇവർ കഴുകി വൃത്തിയാക്കി. തലക്കുളത്തൂരിലെ അജേഷ് രാജ്, കല്ലായിയിലെ ഹഫീഫ്, കുളങ്ങരപ്പീടികയിലെ ജാവേദ് അജ്മൽ, എരഞ്ഞിപ്പാലത്തെ നിഷു, ഫ്രാൻസിസ് റോഡിലെ ഹൻഷ, കോട്ടൂളിയിലെ രഞ്ജിത്ത് എന്നിവരുടെയും ഇവരുടെ രക്ഷിതാക്കളുടെയും നേതൃത്വത്തിലായിരുന്നു ബസുകൾ കഴികിയത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ ഒാട്ടിസം ബോധവത്കരണ മാസമായി ആചരിക്കുന്നുണ്ട്. ഇതി​െൻറ ഭാഗമായി കഴിഞ്ഞ ദിവസം കടപ്പുറത്ത് പട്ടം പറത്തൽ ഉൾപ്പെടെ നടന്നിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തുമുതൽ െഎ.എം.എ ഹാളിൽ ഒാട്ടിസം ടോക്ക്, പാനൽ ഡിസ്കഷൻ തുടങ്ങിയവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.