യാത്രയപ്പും പൂർവ വിദ്യാർഥി അധ്യാപക സംഗമവും

യാത്രയപ്പും പൂർവ അധ്യാപക-വിദ്യാർഥി സംഗമവും കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ ജി.എൽ.പി സ്‌കൂൾ 61ാം വാർഷികവും പൂർവ അധ്യാപക-വിദ്യാർഥി സംഗമവും പ്രധാന അധ്യാപക​െൻറ യാത്രയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. പൂർവ വിദ്യാർഥി സംഗമം ജോർജ് എം. തോമസ് എം.എൽ.എയും യാത്രയയപ്പ് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ലയും ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന പ്രധാന അധ്യാപകനുള്ള ഉപഹാരം ജില്ല പഞ്ചായത്ത് മെംബർ ഷറഫുന്നിസ ടീച്ചർ നൽകി. പി.ടി.എ പ്രസിഡൻറ് ടി. ശിഹാബ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ, കെ. അസ്സൻകുട്ടി, കെ.എം. അബ്ദുൽ ഹമീദ്, കാവിൽ അബ്ദുല്ല, എം.പി. അബ്ദുൽ മജീദ്, എം. വി. അബ്ദുറഹിമാൻ, എം.ടി. റിയാസ്, പി.കെ. ഫൈസൽ, പി. റസാഖ് എന്നിവർ സംസാരിച്ചു. നൗഷാദ് കൊടിയത്തൂർ സ്വാഗതവും എ.കെ. റാഫി നന്ദിയും പറഞ്ഞു. photo kodi 10.jpg കഴുത്തൂട്ടി പുറായ് ജി.എൽ.പി സ്കൂൾ പൂർവ അധ്യാപക-വിദ്യാർഥി സംഗമം ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.