പറവകൾക്കൊരു നീർക്കുടം പദ്ധതി

കൂളിമാട്: എം.എസ്.എഫ് ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എ. ഖാദർ മാസ്റ്റർ കൂളിമാടിൽ നിർവഹിച്ചു. ഷമീർ പാഴൂർ, റഫീഖ് കൂളിമാട്, ഇ. നസീഫ്, കെ. ഫായിസ്, ഹാരിസ്, ടി.വി. അസ്ലം, കെ.പി. ഷഫീഖ്, ടി.സി. ഡാനിഷ്, കെ. ഷഫീഖ് എന്നിവർ സംസാരിച്ചു. പാഴൂർ ഫ്ലഡ്ലിറ്റ് സെവൻസിന് തുടക്കമായി കൂളിമാട്: വാവാട്ട് മുഹമ്മദ് മാസ്റ്റർ സ്മാരക എവർറോളിങ് ടോഫിക്കും എം.കെ. നല്ലമ്പരൻ സ്മാരക റണ്ണേഴ്സ് ട്രാഫിക്കും വേണ്ടി പാഴൂർ ജനകീയ സമിതി സംഘടിപ്പിക്കുന്ന ഒാൾ കേരള ഫ്ലഡ്ലിറ്റ് സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ തുടങ്ങി. ഗ്രാമപഞ്ചായത്ത് അംഗം ലിനി ചോലക്കൽ ഉദ്ഘാടനം ചെയ്തു. കൺവീനർ ഇ. അസീസ് സ്വാഗതം പറഞ്ഞു. ടി.കെ. റഷീദ് മാസ്റ്റർ, സമദ് പറമ്പിൽ എന്നിവർ സംസാരിച്ചു. ഉദ്ഘാടന മത്സരത്തിൽ സമീക്ഷ ഓമശ്ശേരി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എ.ബി.സി നെല്ലിക്കാപറമ്പിനെ പരാജയപ്പെടുത്തി. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ബ്രസീൽ ചേന്ദമംഗലൂർ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് എ.ആർ.കെ കുനിയിലിനെ പരാജയപ്പെടുത്തി. ചൊവ്വാഴ്ച ടൗൺ ടീം കൊടിയത്തൂരും ഫാംകോ എഫ്.സി പി.എച്ച്.ഇ.ഡിയും ഏറ്റുമുട്ടും. കിക്കോഫ് രാത്രി 8.30.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.