അത്തോളിയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ജപ്പാൻ കുടിവെള്ള പദ്ധതി അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട് ജനകീയ കൺവെൻഷൻ

photo: അത്തോളിയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ജപ്പാൻ കുടിവെള്ള പദ്ധതി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൺവെൻഷൻ അത്തോളി. കുടിവെള്ളക്ഷാമം രൂക്ഷമായ അത്തോളി പഞ്ചായത്തിലേക്ക് ജപ്പാൻ കുടിവെള്ള പദ്ധതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൺെവൻഷൻ നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ.എം. കുമാരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷഹിനാസ്ബി, എൻ.എം. രാജൻ, പി.എം. പുഷ്പരാജൻ, ഗിരീഷ് മൊടക്കല്ലൂർ, എ.കെ. രാജൻ, കെ.കെ. ഭരതൻ, കാഞ്ഞിരോളി മുഹമ്മദ്കോയ, സി.എം. സത്യൻ, ജാഫർ അത്തോളി. റസാഖ് അത്തോളി, ആർ.എം. വിശ്വൻ എന്നിവർ സംസാരിച്ചു. ആർ.എം. കുമാരൻ (ചെയർ), സന്ദീപ് നാലുപുരക്കൽ (കൺ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പതിനായിരം പേരുടെ ഒപ്പ് ശേഖരിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാൻ കൺവെൻഷൻ തീരുമാനിച്ചു. പഞ്ചായത്തി​െൻറ പടിഞ്ഞാറു ഭാഗം പുഴയായതിനാൽ ഉപ്പുവെള്ളവും കിഴക്കു ഭാഗങ്ങളിൽ കുന്നുകളുമാണ്. അതിനാൽ, വേനൽ മാസങ്ങളുടെ തുടക്കത്തിൽതന്നെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നത് പതിവാണ്. photo: atholi66.jpg അത്തോളിയിൽ ജപ്പാൻ കുടിവെള്ളം അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന്ന ജനകീയ കൺവെൻഷൻ പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.