തെങ്ങു വീണ് വീടി​െൻറ മേൽക്കൂര തകർന്നു

പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെംബർ എം.എം. പവിത്ര​െൻറ വീടിനു മുകളിൽ തെങ്ങു വീണ് മേൽക്കൂര തകർന്നു. തിങ്കളാഴ്ച രാത്രിയിലാണ് കാറ്റിലും മഴയിലും അപകടം സംഭവിച്ചത്. അപകട സമയം വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബൈപാസ് അത്താണി- കൊടൽ നടക്കാവ് റോഡിൽ തെങ്ങുവീണ് വൈദ്യുതി കമ്പികൾ പൊട്ടി വൈദ്യുതി നിലച്ചു. ബൈപാസിൽ പാലാഴി ഐ.ടി പാർക്കിനു മുന്നിലും വൈദ്യുതി ലൈൻ പൊട്ടിവീണു. പെരുമണ്ണ, പന്തീരാങ്കാവ് ഭാഗങ്ങളിൽ രാത്രി വൈകിയും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.